ബസിന്റെ ചില്ല് തകര്‍ന്ന് റോഡിലേക്ക് വീണു; ആറു വയസ്സുകാരി അതേ ബസ് കയറി മരിച്ചു
ബംഗളൂരു: ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്ന് റോഡിലേക്ക് വീണ ആറു വയസ്സുകാരി അതേ ബസ് കയറി മരിച്ചു. കര്‍ണാടകയിലെ രാമനഗര ജില്ലയിലെ മാഗഡിയിലായിരുന്നു സംഭവം. ബംഗളൂരു രാജഗോപാല്‍ നഗറിലെ താമസക്കാരായ കുമാറിന്റെയും ജ്യോതിയുടെയും മകള്‍ ജീവിത (6) ആണ് മരിച്ചത്.
ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്ന്് കുട്ടി റോഡിലേക്ക് വീണ് അതേ ബസ് കയറി തന്നെ മരിക്കുകയായിരുന്നു. ബസ് പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തിയപ്പോള്‍ ബസിന്റെ ചില്ല് തകരുകയും ഒപ്പം ജീവിത തെറിച്ചു വീഴുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മുത്തശ്ശിക്കും സഹോദരനുമൊപ്പം തുമകുരുവിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം നടന്നത്. ഡ്രൈവറുടെ എതിര്‍വശത്ത് സമാന്തരമായുള്ള സീറ്റിനു സമീപത്തെ ഡാഷ് ബോര്‍ഡില്‍ ഇരിക്കുകയായിരുന്നു ജീവിത്. മുത്തശ്ശിയും സമീപത്തുണ്ടായിരുന്നു. എന്നാല്‍ അമിത വേഗത്തിലായിരുന്നു ബസ്. ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ടതോടെ ജീവിത മുന്‍വശത്തെ ചില്ലു തകര്‍ന്ന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
ബസ് നിര്‍ത്തുന്നതിനു മുമ്പുതന്നെ ഇടതു ഭാഗത്തായുള്ള മുന്‍വശത്തെ ടയര്‍ ജീവിതയുടെ തലയിലൂടെ കയറിയിറങ്ങി. സംഭവസ്ഥലത്തു വെച്ചു തന്നെ കുട്ടി മരിച്ചു. മഞ്ജുനാഥ സ്വാമി ട്രാവല്‍സ് എന്ന ബസാണ് അപകടത്തില്‍പെട്ടത്. ബസ് പൊലീസ് പിടിച്ചെടുത്തു. ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.