Latest News

ക്രൈം ഷോ ഹരമായ എട്ട് വയസ്സുകാരി പോലീസിനെ ഫോണിലൂടെ കബളിപ്പിച്ചതിങ്ങനെ… വെട്ടിലായി പോലീസ്

ക്രൈം ഷോ ഹരമായ മൂന്നാം ക്ലാസുകാരി അഞ്ച് പേര്‍ കൊലചെയ്യപ്പെട്ടുവെന്ന് തമാശ പറഞ്ഞ് പോലീസിനെ ഫോണിലൂടെ കബളിപ്പിച്ചു. പെണ്‍കുട്ടി നടത്തിയ തമാശ ഫോണ്‍കോള്‍ കാരണം ഗാസിയാബാദ് പോലീസ് ആശങ്കയിലായി. ഫോണ്‍ കോള്‍ ലഭിച്ചയുടനെ തന്നെ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയ അധികൃതര്‍ പിന്നീട് പെണ്‍കുട്ടി തങ്ങളെ കബളിപ്പിച്ചതാണെന്ന്് തിരിച്ചറിയുകയായിരുന്നു. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി അച്ഛന്റെ ഫോണെടുത്താണ് അഞ്ച് പേര്‍ കൊലചെയ്യപ്പെട്ടുവെന്ന് പറഞ്ഞ് പോലീസിനെ ബന്ധപ്പെടുന്നത്.

‘്അങ്കിള്‍, സര്‍ക്കാര്‍ സ്‌കൂളിന്റെ അടുത്തുള്ള അഞ്ചാമത്തെ തെരുവില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരിക്കുന്നു. പെട്ടെന്ന് വരൂ. ഞാനിവിടെ ഒറ്റക്കാണ്.’ ഫോണ്‍ കോള്‍ ലഭിച്ച ഉടനെ തന്നെ പോലീസ് സംഘം സംഭവസ്ഥലത്തേക്ക് എത്തിച്ചേര്‍ന്നു. എന്നാല്‍ ഇത്തരമൊരു കുറ്റകൃത്യം നടന്ന യാതൊരു ലക്ഷണവും സ്ഥലത്ത് കണ്ടെത്താനായില്ല. പന്നീട് കോള്‍ വന്ന നമ്പറിലേക്ക് പോലീസ് തിരിച്ച് വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണ് ലഭിച്ചത്.

കുറച്ചു കഴിഞ്ഞ് വീണ്ടും വിളിച്ചപ്പോള്‍ കുട്ടിയുടെ അച്ഛനായിരുന്നു ഫോണ്‍ എടുത്തത്. അച്ഛനുമായി സംസാരിച്ചപ്പോഴാണ് പെണ്‍കുട്ടി തങ്ങളെ പറ്റിക്കുകയായിരുന്നുവെന്ന് പോലീസ് തിരിച്ചറിഞ്ഞത്. അവള്‍ ഇതിനു മുന്‍പും ഇത്തരത്തിലുളള് കോളുകള്‍ നടത്തിയിട്ടുണ്ടെന്ന് അച്ഛന്‍ പറഞ്ഞു. മുന്‍പ് തന്റെ അമ്മാവനെ വിളിച്ച് അച്ഛന്‍ അപകടത്തില്‍പ്പെട്ടുവെന്ന് പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ബന്ധുക്കളും അയല്‍വാസികളും അവരുടെ വീട്ടിലെത്തിയിരുന്നതായും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന്് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ കുട്ടിക്ക് ക്രൈം സീരിയലുകള്‍ കൂടുതലായി കാണുന്ന ശീലമുണ്ടെന്ന് കണ്ടെത്തി്. ടിവി കണ്ടതിന് ശേഷമാണ് അടിയന്തിര ഘട്ടങ്ങളില്‍ ‘112’ എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ചാല്‍ മതിയെന്ന് പെണ്‍കുട്ടി മനസിലാക്കിയത്. ‘പോലീസ് കൃത്യമായി സ്ഥലത്തെത്തുന്നുണ്ടോ എന്ന് പരീക്ഷിക്കാനാണ് പെണ്‍കുട്ടി കോള്‍ ചെയ്ത്. എന്നാല്‍ ഈ പ്രവര്‍ത്തി പോലീസിനെ ആശങ്കയിലാക്കിയിരുന്നു. ഭാവിയില്‍ ഇത്തരം പ്രവര്‍ത്തികള്‍ അവര്‍ ആവര്‍ത്തിക്കില്ല എന്ന് ഉറപ്പുവരുത്താനും രക്ഷിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button