കണ്ടം വഴി ഓടിക്കോ; കരുവന്നൂര്‍ ബാങ്കിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയും
തൃശ്ശൂര്‍: 358 കോടിയുടെ ഡെപ്പോസിറ്റുള്ള കരുവന്നൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട് പുറത്ത് വരുമ്പോഴാണ് ബാങ്കിന്റെ വെബ്സൈറ്റിലെ മുഖചിത്രവും സൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം ആകുകയാണ്.
ബാങ്ക് വെബ്സൈറ്റിലെ മുഖചിത്രം കണ്ടം വഴി പോകുന്ന കര്‍ഷകരുടെതാണ്. അതേസമയം ഇപ്പോഴത്തെ ബാങ്കിന്റെ അവസ്ഥയില്‍ ‘കണ്ടം വഴി ഓടുന്നതാരാണ്’ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഉയരുന്നത്.
1921 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബാങ്കാണിത്. ബാങ്കിന്‍ കീഴില്‍ നാല് ബ്രാഞ്ചുകളും നീതി മെഡിക്കല്‍ സ്റ്റോറും, ഒരു സൂപ്പര്‍ മാര്‍ക്കറ്റും പ്രവര്‍ത്തനം നടത്തുന്നുണ്ട്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുമടക്കം കൃത്യമായ കണക്കുകളില്ലാതെ വന്‍ തോതില്‍ കള്ളപ്പണം ബാങ്കിലൂടെ വെളുപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ ബാങ്കിന്റെ സല്‍പ്പേര് പോയി.
300 കോടി രൂപയോളം ബാങ്കിനെ മറയാക്കി നടത്തിയ കള്ളപ്പണ വെളുപ്പിയ്ക്കല്‍ അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ആരംഭിച്ചിരിക്കുകയാണ്. ഇത്തരം ഒരു സമയത്ത് സമൂഹമാധ്യമം ഈ ചോദ്യം ചോദിച്ചില്ലെങ്കിലെ അത്ഭുതം ഉള്ളു.