കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍് ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന്് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കാലവര്‍ഷം ശക്തമാക്കുന്നത്്. കേരള തീരത്ത് കാറ്റിന്റെ വേഗം 55 കി.മി വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ മലപ്പുറം, ഇടുക്കി, പാലക്കാട്, എന്നീ ജില്ലകളില്‍ പലയിടങ്ങളിലും മണ്ണിടിച്ചലും കൃഷി നാശവുമുണ്ടായി.
മലയോര മേഖലയില്‍ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴയെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ വലിയ നാശനഷ്ടങ്ങളാണുണ്ടായത്. കൊങ്കന്‍ മേഖലയിലും തെക്കേഇന്ത്യന്‍ സംസ്ഥാനങ്ങളിലുമായി 150 ലേറെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
138 പേര്‍ മഹാരാഷ്ട്രയില്‍ മാത്രം മരിച്ചു. വെള്ളക്കെട്ട് കുറഞ്ഞാല്‍ കൊങ്കന്‍ മേഘലയിലൂടെയുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു.