‘വിവാഹം കഴിച്ചത് സ്ത്രീയെ അല്ല’; വിവാഹമോചനം നേടാന്‍ യുവാവിന്റെ വാദം ഇങ്ങനെ…
ലുധിയാന: വിവാഹം കഴിച്ചത് സ്ത്രീയെ അല്ലെന്ന ആരോപണവുമായി യുവാവ് രംഗത്ത്. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. താന്‍ വിവാഹം കഴിച്ചത് സ്ത്രീ അല്ലെന്നും, തന്നെ കബളിപ്പിച്ചതിന് ഭാര്യയ്ക്കും വീട്ടുകാര്‍ക്കുമെതിരെ കേസെടുക്കണമെന്നും യുവാവ് പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ മൂന്നാം ഭാര്യയില്‍ നിന്ന് വിവാഹമോചനം വേണമെന്നാണ് യുവാവിന്റെ ആവശ്യം. ആദ്യ രണ്ടു ഭാര്യമാരില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷമാണ് ഇയാള്‍ മൂന്നാമത് വിവാഹം കഴിച്ചത്. പതിനൊന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍് മൂന്നാമത് വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞു മൂന്നാമത്തെ ദിവസം ഭാര്യയ്ക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ടെന്ന് ആരോപിച്ച് യുവാവ് രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് യുവതി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
അതിന് പിന്നാലെ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനത്തിന് യുവതി പൊലീസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ലുധിയാന പൊലീസ് കമീഷണറേറ്റില്‍ നടന്ന മെഗാ അദാലത്തില്‍ യുവാവും യുവതിയും എത്തിയത്. ഇവര്‍ക്കൊപ്പം ഇരുവരുടെയും കുടുംബാംഗങ്ങളും എത്തിയിരുന്നു.
ഇരു കൂട്ടരുടെയും വാദങ്ങള്‍ പൊലീസ് കേട്ട ശേഷം യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാകണമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ യുവതി ഇക്കാര്യത്തില്‍ തീരുമാനം അറിയിച്ചില്ല. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നാണ് യുവതി രണ്ടാമത് വിവാഹം കഴിച്ചത്. ഇരുവരുടെയും വീട്ടുകാര്‍ തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ മുന്‍കൈയെടുത്ത് നടത്തിയ വിവാഹമായിരുന്നു ഇത്.
യുവാവിനെയും യുവതിയെയും മെഗാ അദാലത്തില്‍ ലുധിയാന പൊലീസിന്റെ കൗണ്‍സലര്‍ കൗണ്‍സലിങ്ങിന് വിധേയമാക്കിയിരുന്നു. യുവതിയുടെ വൈദ്യപരിശോധന റിപ്പോര്‍ട്ട് വന്ന ശേഷം പരസ്പരം സഹകരിച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇരുവരും സമ്മതിച്ചതായി കൗണ്‍സലര്‍് വ്യക്തമാക്കിയിട്ടുണ്ട്.