താറാവുകള്‍ കൂട്ടത്തോടെ ചത്തു, ആശങ്ക ഉണര്‍ത്തി താറാവ് വിപണി
കൊച്ചി: കളമശ്ശേരിയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തു. കൊച്ചി എച്ച്എംടി കോളനിക്ക് സമീപമുള്ള ശംസുദ്ദീന്‍ എന്ന കര്‍ഷകന്റെ താറാവുകളാണ് കൂട്ടത്തോടെ ചത്തത്. ഇത് ആശങ്ക ഉണര്‍ത്തുന്നതായി ശംസുദ്ദീന്‍ പറഞ്ഞു.
ഇന്നലെയും താറാവുകള്‍ ചത്തിരുന്നുവെന്നും നൂറിലധികം താറാവുകള്‍ ഇതിനോടകം ചത്ത് പോയെന്നും ശംസുദ്ധീന്‍ പറയുന്നു. താറാവുകളുടെ സാംപിള്‍ പരിശോധിച്ചാല്‍ മാത്രമേ കാരണം വ്യക്തമാവൂ.
കഴിഞ്ഞ ദിവസം് കോഴിക്കോട് കൂരാച്ചുണ്ടില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തത് വലിയ ആശങ്ക ഉണര്‍ത്തിയിരുന്നു. പക്ഷിപ്പനിയാണോ പക്ഷികളുടെ മരണകാരണമെന്ന്് ആശങ്ക സൃഷ്ടിച്ചെങ്കിലും ഭോപ്പാലിലെ ലാബിലെ പരിശോധനാ ഫലം നെഗറ്റീവാണെന്നാണ് അധികൃതര്‍ പറഞ്ഞത്്.
കഴിഞ്ഞ ശനിയാഴ്ച സ്വകാര്യ വ്യക്തിയുടെ ഫാമിലെ 300 കോഴികള്‍ ചത്തതിനെ തുടര്‍ന്നാണ് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചത്. സംസ്ഥാനത്തെ ലാബുകളില്‍ പരിശോധിച്ചതില്‍ ഒരെണ്ണം പോസിറ്റീവ് ആയിരുന്നു. എന്നാല്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയില്‍ പരിശോധിച്ചപ്പോള്‍ പക്ഷിപ്പനിയല്ലെന്ന് വ്യക്തമായി. എന്നാല്‍ കളമശ്ശേരിയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത് ഇപ്പോള്‍ ആശങ്ക ഉണര്‍ത്തുകയാണ്.