ഹൈദരബാദ്: ടിആര്‍എസ്സിന്റെ ലോക്സഭാ എംപി കവിത മാലോത്തും കൂട്ടാളിയും കുറ്റക്കാരെന്ന് കോടതി. തെരഞ്ഞെടുപ്പില്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ് ലോക്സഭാ എംപി കവിത മാലോത്തും കൂട്ടാളിയും കുറ്റക്കാരാണെന്ന് നംപള്ളിയിലെ പ്രത്യേക സെഷന്‍സ് കോടതി കണ്ടെത്തിയത്.
തെലങ്കാനയിലെ മഹബൂബാബാദില്‍ നിന്നുള്ള ലോക്സഭാ എംപിയായ കവിത. 500 രൂപ വീതം വോ്ട്ടര്‍മാര്‍ക്ക് നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതാണ് കേസ്. ആറ് മാസം തടവിന് ശിക്ഷയും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. 2019 പൊതുതെരഞ്ഞെടുപ്പ് സമയത്താണ് ഇവര്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചത്.
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിനിടെ എംപിയുടെ സഹായി ഷൗക്കത്ത് അലിയെ റവന്യു ഉദ്യോഗസ്ഥരും പൊലീസ് ഫ്ളൈയിംഗ് സ്‌ക്വാഡും പിടികൂടുകയായിരുന്നു. പിന്നീട് പോലീസ് ചോദ്യ ചെയ്യലില്‍ കവിത നല്‍കിയ പണം താന്‍ വിതരണം ചെയ്തുവെന്ന് ഷൗക്കത്ത് അലി മൊഴി നല്‍കുകയായിരുന്നു.
കേസില്‍ അലി ഒന്നാം പ്രതിയും കവിത രണ്ടാം പ്രതിയുമാണ്. അതേസമയം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന്റെ ഭാഗമായി എംപി കവിത മാലോത്തിനും അലിക്കും കോടതി ജാമ്യം നല്‍കി.