പന്തളത്ത് വയോധികയെ കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍
പട്ടാപ്പകല്‍ വയോധികയെ കൈകള്‍ കെട്ടിയിട്ട ആഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കടക്കാട് ഉള്ള മലയില്‍ വീട്ടില്‍ റാഷിദിനെ ആണ് അറസ്റ്റ് ചെയ്തത്. അടൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞദിവസം ശാന്തകുമാരിയെ കെട്ടിയിട്ട മോഷണം നടത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ വാഴയില വെട്ടാന്‍ എന്ന വ്യാജേന വീട്ടിലെത്തിയ രണ്ട് യുവാക്കള്‍ ചേര്‍ന്നാണ് ശാന്തകുമാരിയെ കൈകള്‍ ബന്ധിപ്പിച്ച് കവര്‍ച്ച നടത്തിയത്. അന്നുരാത്രി തന്നെ പോലീസ് പ്രതിക്കുവേണ്ടി വല വിരിച്ചിരിക്കുന്നു.
പലരെയും ചോദ്യം ചെയ്യുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത റാഷികിനെ ശാന്തകുമാരി തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പക്കല്‍ നിന്നും മോഷണ മുതലുകള്‍ കണ്ടെത്താനായിട്ടില്ല. അതിഥി തൊഴിലാളികളെ മര്‍ദ്ദിച്ച കേസില്‍ മുമ്പ് അറസ്റ്റിലായ ആളാണ് റാഷിക് എന്ന് പോലീസ് പറഞ്ഞു.