മഹാമാരി ഭര്‍ത്താവിന്റെ ജീവനെടുത്തു,ഭാര്യക്ക് കാന്‍സര്‍;ആഹാരത്തിന് വരെ വഴിമുട്ടി ഒരു കുടുംബം
ആലപ്പുഴ: കൊവിഡില്‍ ഭര്‍ത്താവിന്‍രെ ജീവന്‍ നഷ്ടപ്പെട്ടതോടെ തന്റെ കാന്‍സര്‍ ചികിത്സക്കും ഒരു നേരത്തെ ആഹാരത്തിനു പോലും കഷ്ടപ്പെടുകയാണ് ഹരിപ്പാട് കരുവാറ്റയില്‍ പട്ടേരുപറമ്പില്‍ വീട്ടില്‍ ഗോപിക എന്ന യുവതിയും കുടംബവും.
ഗോപികയുടെ ഭര്‍ത്താവ് സജീവന്‍ എന്ന യുവാവ് രണ്ട്് മാസം മുമ്പ് ആണ് കൊറോണ രോഗത്തിന് അടിമപ്പെട്ട് മരണത്തിന് കീഴടങ്ങിയത്.വര്‍ഷങ്ങളായി ക്യാന്‍സര്‍ ബാധിതയായ ഭാര്യ ഗോപികക്ക് ചികിത്സക്ക് ആയി യാതൊരു മാര്‍ഗവുമില്ലാതെ വലയുകയാണ്.
രണ്ടു ചെറിയ കുഞ്ഞുങ്ങളും വൃദ്ധരും അടങ്ങിയ ഒരു നിര്‍ധന കുടുംബമാണ് ഇവരുടേത്.സജീവന്‍ ഒരാളുടെ വരുമാനത്തിലാണ് ഈ കുടുംബം കഴിഞ്ഞ് കൊണ്ടിരുന്നത്. ഇവര്‍ക്ക് ജീവിക്കാന്‍ ഇപ്പോള്‍ മറ്റാളുകളുടെ സഹായം കൂടാതെ കഴിയില്ല എന്ന അവസ്ഥയാണ്.
കൂടാതെ 2 വര്‍ഷമായി കാന്‍സര്‍ ചികിത്സ ചെയ്യുന്ന ഗോപികക്ക് ഇപ്പോള്‍ വയറിലേക്കും കാന്‍സര്‍ വ്യാപിച്ചിരിക്കുകയാണ്.മറ്റുള്ളവരുടെ സഹായംത്താലാണ് ഇവര്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്.അതിനാല്‍ മറ്റുള്ളവരുടെ കനിവിനായി ഈ കുടുംബം കേഴുകയാണ്.