Latest News
സംയുക്ത പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കം മമത ബാനര്‍ജി ഇന്ന് ദില്ലിയിലേക്ക്
ദില്ലി: പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് ദില്ലിയില്‍. ദേശീയ തലത്തില്‍ സംയുക്ത പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കവുമായാണ് മമത ബാനര്‍ജി ഇന്ന് ദില്ലിയിലെത്തുന്നത്. വൈകുന്നേരം 5 മണിക്കാണ് മമത എത്തുന്നത്.
പ്രധാനമന്ത്രിയുമായി നാളെ കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച് പ്രതിപക്ഷ നേതാക്കളുമായും കൂടി കാഴ്ച നടത്തും. കേന്ദ്രസര്‍ക്കാരിനെതിരെ പെഗാസെസിലടക്കം രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മോദിയുമായി കൂടി കാഴ്ച നടത്തുന്നത്.
ബുധനാഴ്ച സോണിയ ഗാന്ധി, ശരദ് പവാര്‍ തുടങ്ങിയ നേതാക്കളുമായി മമത കൂടിക്കാഴ്ച നടത്തും. സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ സഖ്യം രൂപപ്പെടണമെന്നും ദേശീയ തലത്തിലെ നീക്കത്തെ ഇത് ഏറെ സഹായിക്കുമെന്നുമുള്ള നിര്‍ദ്ദേശമാണ് ഈ കൂടിക്കാഴ്ചയിലൂടെ മമത ഉയര്‍ത്തുന്നത്.