യെദിയൂരപ്പ തുടരുമോ? ആശങ്കയില്‍ കര്‍ണാടക
കര്‍ണാടക: മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമോ ഇല്ലയോ എന്ന ആശങ്ക മാറാതെ കര്‍ണാടക. ബിജെപി കേന്ദ്ര നേതൃത്വം എടുക്കുന്ന തീരുമാനത്തിന് കാതോര്‍ക്കുകയാണ് കക്ഷിരാഷ്ട്രീയക്കാര്‍.
യെദിയൂരപ്പ സര്‍ക്കാര്‍ രണ്ടാം വര്‍ഷ ഭരണം പൂര്‍ത്തിയാകുന്ന ഇന്ന് കര്‍ണാടകം ആ നിര്‍ണായക തീരുമാനം കേള്‍ക്കാനിരിക്കുകയാണ്. അതേസമയം 78 വയസ്സായ യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ഇനി ഒരു തെരഞ്ഞെടുപ്പിന് സാധ്യമാകില്ലെന്ന അഭ്യൂഹം ബിജെപി നേതൃത്വത്തില്‍ നിന്ന് ഉയര്‍ന്നിരുന്നു.
ഈ പശ്ചാത്തലത്തില്‍ യെഡിയുരപ്പയ്ക്ക ശേഷം പാര്‍ട്ടി പരിഗണിച്ചിരിക്കുന്ന ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈയെയും ചില ബിജെപി പ്രവര്‍ത്തകരയും കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കുന്ന യെദിയൂരപ്പ സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ പ്രോഗ്രസ് കാര്‍ഡ് യെദിയൂരപ്പ തന്നെ ഇന്ന് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് .ഒപ്പം കേന്ദ്ര നേതൃതവം തന്നെ വിലയിരുത്തട്ടെ എന്നും ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും അദ്ദേഹം തന്നെ പറഞ്ഞിരുന്നു.