Kerala NewsLatest News

പാലക്കാട് സഹകരണ ബാങ്കില്‍ കവര്‍ച്ച; ഏഴര കിലോ സ്വര്‍ണവും പണവും കവര്‍ന്നു

പാലക്കാട്: പാലക്കാട് സഹകരണ ബാങ്കിന്റെ ലോക്കര്‍ തകര്‍ത്ത് കവര്‍ച്ച. മരുതറോഡ് കോ-ഓപ്പറേറ്റീവ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയിലാണ് കവര്‍ച്ച നടന്നത്.
ചന്ദ്രനഗറില്‍ സഹകരണ ബാങ്കില്‍ നിന്നും ഏഴ് കിലോയില്‍ കൂടുതല്‍ സ്വര്‍ണവും പണവുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. പണയം വെച്ച് ഏഴര കിലോ സ്വര്‍ണവും 18,000 രൂപയുമാണ് കവര്‍ച്ച ചെയ്തത്.

വെള്ളിയാഴ്ച ബോര്‍ഡ് യോഗം ചേര്‍ന്നതിനുശേഷം ഇന്ന് രാവിലെ ജീവനക്കാര്‍ ബാങ്ക് തുറന്നപ്പോഴാണ് കവര്‍ച്ച വിവരം അറിയുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിലേത്. മോഷ്ടാക്കള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്് സ്ട്രോങ് റൂം തകര്‍ത്താണ് മോഷണം നടത്തിയത്.

സി.സി.ടി.വിയുടെ വയര്‍ കട്ട് ചെയ്തിരുന്നു. സി.സി.ടി.വിയുടെ മെമ്മറി കാര്‍ഡും മോഷണം പോയതായാണ് വിവരം. വിരലടയാള വിദഗ്ധ സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. ബാങ്കിലെ മറ്റ് രേഖകളൊന്നും പോയിട്ടില്ലെന്ന്് ബാങ്ക് അധികൃതര്‍ അറിയിച്ചു. രണ്ട് ദിവസം ബാങ്ക് അവധിയായതിനാല്‍ ഏത് ദിവസമാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button