CovidKerala NewsLatest NewsNationalNews

കാലില്‍ വാക്‌സിന്‍ സ്വീകരിച്ച് പ്രണവ്; കേരളത്തില്‍ ഇത് ആദ്യം

പാലക്കാട്:കേരളത്തില്‍ ആദ്യമായി കാലുകളിലൂടെ വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നു. കൈകളില്ലാത്തതിനാല്‍ കാലുകളില്‍ വാക്‌സിന് എടുത്ത് മറ്റുള്ളവര്‍ക്ക് കൂടി മാതൃക ആകുകയാണ് ആലത്തൂര്‍ സ്വദേശി പ്രണവ്. ജന്മനാ ഇരുകൈകളും ഇല്ലാത്ത പ്രണവിന് എവിടയാണ് വാക്‌സിന്‍ എടുക്കുക എന്ന ആശങ്കയിലിരുന്നപ്പോഴാണ് കാലില്‍ വാക്‌സിന്‍ എടുക്കാന്‍ ആലത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക അനുമതിയോടെ പ്രണവിന് ലഭിച്ചത്.

ആലത്തൂര്‍ പഴയ പൊലീസ് സ്റ്റേഷനിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിയ പ്രണവ് കോവിഷീല്‍ഡ് വാക്‌സീന്റെ ആദ്യ ഡോസാണ് സ്വീകരിച്ചത്. ഇതോടെ 22 വയസ്സില്‍ പ്രണവ് മറ്റുള്ളവര്‍ക്കും പ്രചോദനമാകുകയാണ്. ഇരുകൈകളുമില്ലാത്ത പ്രണവ് തന്റെ സൈക്കിളില്‍ വന്ന് വാക്‌സീന്‍ സ്വീകരിക്കുന്നത് കണ്ട് വാക്‌സിന്‍ സ്വീകരിക്കാന്‍ വന്നവരുള്‍പ്പടെ അമ്പരന്നിരുന്നു. നല്ലൊരു ചിത്രകാരന്‍ കൂടിയായ പ്രണവിന്റെ ആത്മവിശ്വാസത്തോടെ ഉള്ള ഓരോ പ്രവര്‍ത്തിയും കേരള ജനത ഇതിന് മുന്‍പും കണ്ടിരുന്നു. അത്തരത്തില്‍ കഴിഞ്ഞ രണ്ട് പ്രളയത്തിനും തനിക്ക് പരിമിതിയുണ്ടതെന്നോര്‍ക്കാതെ ചിത്രപ്രദര്‍ശനം നടത്തി, അതില്‍ നിന്നും ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ പ്രണവ് തയ്യാറായിരുന്നു.

കൂടാതെ റിയാലിറ്റി ഷോകളിലൂടെ തനിക്ക് കിട്ടിയ പണം ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ വന്ന പ്രണവിനെകുറിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ച ഓരോ വാക്കും ഇന്നും ജന മനസ്സുകളില്‍ നിന്നും പോകില്ല. മുഖ്യമന്ത്രിക്ക് തന്റെ കാലുകള്‍ ഉപയോഗിച്ച് പണം നല്‍കുന്നതും കാലുകള്‍ ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ കൂടെ നിന്ന് സെല്‍ഫി എടുക്കുന്നതുമായ പ്രണവിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. അതേസമയം പ്രണവിന്റെ ഇത്തരം പ്രവര്‍ത്തികള്‍ സമൂഹമാധ്യമങ്ങള്‍ വഴി അറിഞ്ഞ തമിഴ്‌നടന്‍ രജനികാന്ത് തമിഴ്‌നാട്ടിലേക്ക് പ്രണവിനെ ക്ഷണിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു.

ഇത്തരത്തില്‍ പ്രതിസന്ധികളോട് പൊരുതി തളരാത്ത മനസ്സുമായി വാക്‌സിന്‍ സ്വീകരിക്കാന്‍ വന്ന പ്രണവ് താന്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ആവശ്യക്കഥ തുറന്നു പറയുകയും ചെയ്തിരുന്നു. വാക്‌സിനേഷന്‍ മടിക്കുന്നവര്‍ക്കുള്ള സന്ദേശവും വാക്‌സിന്‍ എടുക്കുന്നതിനെതിരെയുള്ള പ്രചാരണങ്ങള്‍ക്കുള്ള മറുപടിയുമായാണ് തന്റെ വാക്‌സിനേഷനെന്നായിരുന്നു പ്രണവ് പറഞ്ഞത്. കോവിഡ് പ്രതിരോധത്തിനായി വാക്‌സിന്‍ സ്വീകരിക്കേണ്ടത് ജനതയുടെ ഉത്തരവാദിത്വമാണ്.

എന്നാല്‍ സമൂഹത്തില്‍ നിന്നുമുള്ള കേട്ടുകേള്‍വിയുടെ പേരില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകാത്ത ഒരു പക്ഷം പേരുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് പ്രചോദനവും അതേസമയം സമൂഹമാധ്യമങ്ങളില്‍ വാക്‌സിനേഷനെതിരെ തെറ്റായ രീതിയില്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നവരുമുണ്ട്. അത്തരത്തിലുള്ളര്‍ക്കെതിരെയുള്ള പ്രതിഷേധവുമാണ് പ്രണവിന്റെ വാക്‌സിനേഷന്‍. പ്രതിസന്ധികളെ ചതരണം ചെയ്ത് മറ്റുള്ളവര്‍ക്ക് മാതൃകയാവുകയാണ് പ്രണവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button