Latest NewsNationalNewsSports

മീരാ ചാനുവിന്​ സ്വര്‍ണ​ സാധ്യത;ഒന്നാംസ്ഥാനക്കാരി ഉത്തേജകം ഉപയോഗിച്ചെന്ന്​ സംശയം

ന്യൂഡല്‍ഹി: രാജ്യത്തിന്​ അഭിമാനമായി ഭാരാദ്വഹനത്തില്‍ മീരഭായ്​ ചാനു നേടിയ വെള്ളി സ്വര്‍ണമായി ഉയര്‍ത്തിയേക്കുമെന്ന്​ റിപ്പോര്‍ട്ടുകള്‍. സ്വര്‍ണമെഡല്‍ ജേതാവായ ചൈനയുടെ ഹൗ ഷിഹൂയി ഉത്തേജക മരുന്ന്​ ഉപയോഗിച്ചുവെന്ന ആരോപണത്തിന്​ പിന്നാലെയാണ്​ അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്​.

ഷിഹൂയിയോട്​ ടോക്യോയില്‍ തുടരാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്​. ഇന്ന്​ നടക്കുന്ന ഉത്തേജക പരിശോധനയില്‍ ഹൗ ഷിഹൂയി പരാജയപ്പെട്ടാന്‍ ചാനുവിന്‍റെ മെഡല്‍ സ്വര്‍ണമായി ഉയര്‍ത്തും. ഷീ​ഹു​യി 210 കി​ലോ (94 കി. +116 ​കി.) ഉ​യ​ര്‍​ത്തി മൂ​ന്നു വി​ഭാ​ഗ​ത്തി​ലും (സ്​​നാ​ച്ച്‌, ക്ലീ​ന്‍ ആ​ന്‍​ഡ്​ ജ​ര്‍​ക്, മൊ​ത്തം) ഒ​ളി​മ്ബി​ക്​ റെ​ക്കോ​ഡു​മാ​യാണ്​ സ്വ​ര്‍​ണം നേ​ടി​യ​ിരുന്നത്​. 202 കി​ലോ (87 കി. +115 ​കി.) ഉ​യ​ര്‍​ത്തി​യാ​ണ്​ ചാനു സ്വര്‍ണം ഉയര്‍ത്തിയത്​.

ഇ​​ന്തോ​നേ​ഷ്യ​യു​ടെ ആ​യി​ഷ വി​ന്‍​ഡി കാ​ന്‍​റി​കയാണ്​ 194 കി​ലോ ഉയര്‍ത്തി (84 കി. +110 ​കി.) വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കിയത്​. ആ​ദ്യ വി​ഭാ​ഗ​മാ​യ സ്​​നാ​ച്ചി​ല്‍ ആ​ദ്യ ശ്ര​മ​ത്തി​ല്‍ 84 കി​േ​ലാ​യും ര​ണ്ടാം ശ്ര​മ​ത്തി​ല്‍ 87 കി​ലോ​യും ഉ​യ​ര്‍​ത്തി​യ ചാ​നു അ​വ​സാ​ന ശ്ര​മ​ത്തി​ല്‍ 89 കി​ലോ ഉ​യ​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. ഈ ​വി​ഭാ​ഗ​ത്തി​ല്‍ ചാ​നു​വി​‍െന്‍റ ക​രി​യ​റി​ലെ മി​ക​ച്ച ഭാ​രം 88 കി​ലോ ആ​യി​രു​ന്നു.

96 കി​ലോ​യു​ടെ ലോ​ക റെ​ക്കോ​ഡു​ള്ള ഷീ​ഹു​യി 94 കി​ലോ ഉ​യ​ര്‍​ത്തി മു​ന്നി​ലെ​ത്തി. ത​‍െന്‍റ ഇ​ഷ്​​ട​വി​ഭാ​ഗ​മാ​യ ക്ലീ​ന്‍ ആ​ന്‍​ഡ്​​ ജ​ര്‍​ക്കി​ല്‍ ആ​ദ്യ ര​ണ്ടു ശ്ര​മ​ങ്ങ​ളി​ല്‍ 110, 115 കി. ​വീ​ത​മു​യ​ര്‍​ത്തി​യ ചാ​നു അ​വ​സാ​ന ശ്ര​മ​ത്തി​ല്‍ 117 കി​ലോ​ക്ക്​ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഈ ​വി​ഭാ​ഗ​ത്തി​ല്‍ 119 കി​ലോ​യു​ടെ ലോ​ക​റെ​ക്കോ​ഡ്​ ചാ​നു​വി​‍െന്‍റ പേ​രി​ലാ​ണ്. 116 കി​ലോ​യു​മാ​യി ഈ ​വി​ഭാ​ഗ​ത്തി​ലും ലീ​ഡ്​ നേ​ടി​യ ഷീ​ഹു​യി സ്വ​ര്‍​ണം ഉ​റ​പ്പാ​ക്കു​ക​യാ​യി​രു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button