DeathKerala NewsLatest NewsLocal News
താറാവുകള്‍ കൂട്ടത്തോടെ ചാകുന്നു; ഒരു മാസത്തിനിടെ 600 താറാവുകള്‍ ചത്തു.
ആലുവ : കളമശ്ശേരിയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തു. കളമശ്ശേരി സ്വദേശി ഷംസുദ്ദീന്റെ ഉടമസ്ഥയിലുള്ള താറാവുകളില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 600 താറാവുകളാണ് ചത്തത്.
ദിവസങ്ങളായി താറാവുകള്‍ ചാകുന്നതില്‍ സംശയം തോന്നിയ ഷംസുദ്ദീന്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ താറാവുകള്‍ ചത്തതോടെ താറാവുകളുടെ ആന്തരിക അവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്.
താറാവുകള്‍ കൂടുതലും ചാകുന്നത് ശനിയാഴ്ചയാണെന്നാണ് ഷംസുദ്ദീന്‍ പറയുന്നു. അതേസമയം ഇതുവരെ ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്നും ഷംസുദ്ദീന്‍ പറയുന്നുണ്ട്.
സംഭവത്തെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവും സ്ഥലം സന്ദര്‍ശിച്ചു. കളമശേരി ആരോഗ്യ വിഭാഗം ആന്വേഷണം നടത്തിവരികയാണ്.