CovidKerala NewsLatest News

വാക്‌സിന്‍ ക്ഷാമം; നാല് ജില്ലകളില്‍ വാക്‌സിനേഷനില്ല, സംസ്ഥാനത്ത് ഇന്ന് വിതരണം പൂര്‍ണമായും നിലച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം. മുഴുവന്‍ ജില്ലകളിലും ഇന്ന് വാക്‌സിന്‍ വിതരണം പൂര്‍ണമായും നിലച്ചേക്കും.

തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. അവശേഷിച്ച സ്റ്റോക്കില്‍ ഇന്നലെ 2 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 150-ഓളം സ്വകാര്യ ആശുപത്രികളില്‍ മാത്രമാണ് വിതരണമുണ്ടാവുക. സര്‍ക്കാര്‍ മേഖലയില്‍ ബുക്ക് ചെയ്തവര്‍ക്കും വാക്‌സീന്‍ ലഭ്യമാകില്ല. പുതിയ സ്റ്റോക്ക് എന്നെത്തുമെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. 29-നേ എത്തൂവെന്നാണ് അനൗദ്യോഗിക വിവരം.

അതേസമയം പത്തനംതിട്ട, കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ കൊവാക്‌സിന്‍ മാത്രമാണുള്ളത്. ബാക്കിയുള്ള ജില്ലകളിലും വാക്സിനുകളുടെ അളവ് കുറവാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button