ജാമ്യമില്ലാ വകുപ്പ് ചുമത്തിയ പോലീസിനെതിരെ പരാതി നല്‍കി പെണ്‍കുട്ടി
ചടയമംഗലം: ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിനും അസഭ്യവാക്കുകള്‍ ഉപയോഗിച്ച പോലീസിനെതിരെ യുവജന കമ്മീഷന്‍ പരാതി നല്‍കി പെണ്‍കുട്ടി. കോവിഡ് മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് പെറ്റി എഴുതിയ പോലീസുകാരനെ ചോദ്യം ചെയ്ത യുവതിക്ക് നേരെ പോലീസ് മോശമായ രീതിയില്‍ സംസാരിച്ചിരുന്നു.
തുടര്‍ന്ന് ജോലി തടസപ്പെടുത്തി എന്ന് കാണിച്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തി പെണ്‍കുട്ടിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് തനിക്കെതിരെ പോലീസ് മോശമായി പെരുമാറിയെന്ന് കാണിച്ചാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുന്ന ആളെ കണ്ട് പോലീസ് ലോക്ക്ഡൗണ്‍ ലംഘനത്തിന് പെറ്റി ചുമത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട പെണ്‍കുട്ടി പോലീസിനോട് കാര്യം പറയുകയും പെറ്റി ചുമത്തരുതെന്ന് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ രോക്ഷാകുലരായ പോലീസ് പെണ്‍കുട്ടിയെ അസഭ്യം വിളിക്കുകയും പെണ്‍കുട്ടിക്കെതിരെ പെറ്റി ചുമത്താന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവം വിവാദമായതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു.