Kerala NewsLatest News

ആക്രമിക്കാന്‍ പറഞ്ഞത് രമ്യ ഹരിദാസ്; എം പിക്കെതിരെ കേസെടുക്കണമെന്ന് സനൂഫ്

വാ​രാ​ന്ത്യ ലോ​ക്ഡൗ​ണ്‍ ലം​ഘി​ച്ച്‌ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഹോ​ട്ട​ലി​ല്‍ ക​യ​റി​യ സം​ഭ​വ​ത്തി​ല്‍ എം​പി ര​മ്യാ ഹ​രി​ദാ​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് പ​രാ​തി​ക്കാ​ര​ന്‍ സ​നൂ​പ് അ​റി​യി​ച്ചു.

അതേസമയം വി.​ടി.​ബ​ല്‍​റാം അ​ട​ക്കം ആ​റ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. കൈ​യേ​റ്റം ചെ​യ്യ​ല്‍, വ​ധ​ഭീ​ഷ​ണി എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ഇ​വ​ര്‍​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട് ക​സ​ബ പോ​ലീ​സാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

നേരത്തെ ഹോട്ടല്‍ ഉടമയ്‌ക്കെതിരെ കേസെടുത്ത പോലീസ് കൊറോണ മാനദണ്ഡം ലംഘിച്ചതിന് പിഴ ചുമത്തിയിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരുന്നു.

രമ്യ ഹരിദാസ് എം പി ക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസുകാരുടെ മര്‍ദനത്തിനിരയായ സനൂഫ്. ഫോണ്‍ തട്ടിപ്പറിക്കാന്‍ ആവശ്യപ്പെട്ട് ആക്രമിക്കാന്‍ പറഞ്ഞത് രമ്യ ഹരിദാസ് ആണ്. രമ്യയ്‌ക്കെതിരെ മൊഴി നല്‍കിയിട്ടും കേസെടുത്തില്ല. അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച് അപമാനിക്കുകയാണ്. ആരോപണം തെളിയിക്കാന്‍ എം പി തയ്യാറാവണം. ഇല്ലെങ്കില്‍ പരസ്യമായി മാപ്പ് പറയണം. അല്ലാത്തപക്ഷം നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്നും സനൂഫ് പറഞ്ഞു.

കൈയില്‍ കയറി പിടിച്ചെന്നും ശല്യപ്പെടുത്തിയെന്നുമുള്ള രമ്യ ഹരിദാസ് എംപിയുടെ വാദം പച്ചക്കള്ളമാണെന്ന് കൊവിഡ് മാനദണ്ഡ ലംഘനം ചോദ്യം ചെയ്ത സനൂഫ് പറയുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യം പരിശോധിച്ചാല്‍ എംപിയുടെ വാദം പൊളിയും. എന്നെ സംഘംചേര്‍ന്ന് കൈയേറ്റം ചെയ്യുന്നത് സിസിടിവി ദൃശ്യത്തില്‍നിന്ന് വ്യക്തമാകും. മൂന്നു സ്വകാര്യകമ്ബനിയില്‍ എനിക്ക് ജോലി ശരിയായിട്ടുണ്ട്. എംപിയുടെ പരാമര്‍ശം എന്റെ ഭാവിയെ തകര്‍ക്കാന്‍പോന്നതാണ്. വീഡിയോ എടുത്തില്ലായിരുന്നുവെങ്കില്‍ നിരപരാധിത്വം തെളിയിക്കാനാകില്ലായിരുന്നുവെന്നും സനൂഫ് പറഞ്ഞു.

അതേസമയം ലോക്ഡൗണ്‍ലംഘനം ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ രമ്യ ഹരിദാസ് എം പി ഒഴികെ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. വിടി ബല്‍റാം, പാളയം പ്രദീപ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കല്‍മണ്ഡപം സ്വദേശിയായ സനൂഫ് നല്‍കിയ പരാതിയിലാണ് കസബ പൊലീസ് കേസെടുത്തത്. കൈയേറ്റം ചെയ്യല്‍ അസഭ്യം പറയല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ച സംഭവത്തിലാണ് കസബ പൊലീസ് കേസെടുത്തത്. കല്‍മണ്ഡപം സ്വദേശിയായ സനൂഫിനെയാണ് ഞായറാഴ്ച കോണ്‍ഗ്രസ് നേതാക്കള്‍ മര്‍ദിച്ചത്. വിടി ബല്‍റാം, പാളയം പ്രദീപ് എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുമാണ് കേസെടുത്തത്.

ഹോട്ടലിലെ സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ചു. ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിക്കും. മര്‍ദനത്തില്‍ പരുക്കേറ്റ യുവാവ് ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ലോക്ഡൗണ്‍ ലംഘനത്തിന് ഹോട്ടലിനെതിരെ കസബ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. അതേസമയം യുവാവ് കൈയ്യില്‍ കയറി പിടിച്ചെന്നും, ശുചിമുറിയില്‍ കയറുമ്‌ബോള്‍ പിന്‍തുടര്‍ന്നെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് യുവാവിനെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം രമ്യഹരിദാസ് എംപി നടത്തിയിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നതോടെ യുവാവിനെതിരെ പരാതി നല്‍കാനുള്ള നീക്കത്തില്‍ നിന്ന് രമ്യഹരിദാസ് പിന്‍മാറുകയായിരുന്നു.

രമ്യ ഹരിദാസ് എംപിയുള്‍പ്പെടെയുള്ളവര്‍ ലോക്ഡൗണ്‍ ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത് ചോദ്യം ചെയ്തതിനാണ് കോണ്‍ഗ്രസ് നേതാക്കള്‍ യുവാവിനെ മര്‍ദിച്ചത്. സമ്ബൂര്‍ണ്ണ ലോക്ഡൗണ്‍ ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കളായ രമ്യ ഹരിദാസ് എം പി , വി ടി ബല്‍റാം, റിയാസ് മുക്കോളി തുടങ്ങിയവര്‍ പാലക്കാട്ടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.

സമ്ബൂര്‍ണ ലോക്ഡൗണ്‍ ദിനമായ ഞായറാഴ്ച പകലായിരുന്നു കല്‍മണ്ഡപത്തെ സ്വകാര്യ ഹോട്ടലില്‍ രമ്യഹരിദാസും സംഘവും ഭക്ഷണത്തിനായി ഹോട്ടലില്‍ കയറിയിരുന്നത്. ഈ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയയില്‍ വൈറലായതും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button