CovidLatest NewsNationalNewsSports
കോവിഡ്;ഇന്ത്യ-ശ്രീലങ്ക മത്സരം മാറ്റിവച്ചു
കൊളംബോ: ഇന്ത്യ ശ്രീലങ്ക രണ്ടാം ട്വന്റി20 മത്സരം കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ഇന്ന് നടക്കില്ല. ഇന്ത്യന്‍ ടീമിലാണ് കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ താരം ക്രുണാല്‍ പാണ്ഡ്യയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ബയോ ബബ്ള്‍ സംവിധാനത്തിലാണ് ക്രിക്കറ്റ് ടീം ഉള്ളത്.
എന്നിട്ടും താരത്തിന് എവിടെ നിന്നാണ് കോവിഡ് വന്നത്തെന്നറിയാതെ ആശങ്കയിലാണ് ഇന്ത്യന്‍ ടീം. താരത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഭാക്കി താരങ്ങളെല്ലാം നിരീക്ഷണത്തിലാണുള്ളത്.
ഇത്തരത്തില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീമിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം പരമ്പരയിലെ അവസാന മത്സരം വ്യാഴാഴ്ച നടത്തേണ്ടതിനാല്‍ മാറ്റിവച്ച മത്സരം ബുധനാഴ്ച്ച നടത്താനാണ് സാധ്യതയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.