വിജയ്ക്ക് പിഴ; സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു.
ചെന്നൈ: ഇറക്കുമതി തീരുവ ഇളവു വേണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ച് താത്ക്കാലിക സ്റ്റേ നല്‍കി.
2012ല്‍ ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്ത് റോള്‍സ് റോയ്സ് കാറിന് 5 കോടി രൂപ ഇറക്കുമതിച്ചുങ്കം അടച്ചതിനാല്‍ എന്‍ട്രി ടാക്‌സ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിജയ് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് ഹര്‍ജി നല്‍കിയിരുന്നു.
എന്നാല്‍ സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യന്‍ ഹര്‍ജി തള്ളുകയും വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഇതിനെതിരയാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇറക്കുമതി നികുതിയുടെ 80 ശതമാനം ഒരാഴ്ചയ്ക്കുള്ളില്‍ അടയ്ക്കാനും കോടതി ആവശ്യപ്പെട്ടു.
അതേസമയം നേരത്തെ സിംഗിള്‍ ബെഞ്ച് വിജയിക്കെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചിരുന്നു. സിമയിലെ സൂപ്പര്‍ ഹീറോകള്‍ നികുതി അടയ്ക്കാന്‍ മടിക്കുകയാണണെന്ന് കുറ്റപെടുത്തിയ കോടതി, അഭിനേതാക്കള്‍ യഥാര്‍ഥ ജീവിതത്തില്‍ ‘റീല്‍ ഹീറോകള്‍’ ആവരുതെന്ന് വിമര്‍ശിച്ചു.
സമൂഹമാധ്യമങ്ങളില്‍ എല്ലാം തന്നെ താരത്തിനെതിരെ കോടതിയുടെ അപകീര്‍ത്തികരമായ വിമര്‍ശനം പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.