CovidKerala NewsLatest NewsLaw,

വാക്‌സിന്‍ പ്രതിസന്ധിയില്‍ കേരളം; വാക്‌സിനേഷന്‍ നിലച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷന്‍ നിലച്ചു. കൊവിഷീല്‍ഡ് വാക്‌സിന്‍ പൂര്‍ണമായും നിലച്ചെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. സംസ്ഥാനത്തെ വാക്‌സിന്‍ സംഭരണ കേന്ദ്രങ്ങളിലും വാക്‌സിനില്ല.

തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകള്‍ക്ക് പുറമേ കോട്ടയം, വയനാട് ജില്ലകളിലും കൊവിഷീല്‍ഡ് വാക്‌സിന്‍ പൂര്‍ണമായി നിലച്ചു ഇനി കോവാക്‌സിന്‍ നാമാവശേഷമായി മാത്രമേ ഉള്ളൂ. 577 കേന്ദ്രങ്ങളിലായി 35,000 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്നലെ വാക്‌സിന്‍ നല്‍കിയത്.

അതേസമയം തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്നലെ വാക്‌സിനേഷന്‍ നടത്തിയിട്ടില്ല. നാമാവശേഷമായുള്ള കോവാക്‌സിനും 150 ഓളം സ്വകാര്യ ആശുപത്രികളിലുമാണ് ഇപ്പോള്‍ വാക്‌സിനുളളത്.

അതേസമയം കേരളത്തില്‍ 1.48 കോടി ആളുകള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ പോലും കിട്ടിയിട്ടിലെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ കേരളത്തില്‍ വാക്‌സിന്‍ ഇന്നെത്തുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button