റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ സന്ദര്‍ശനം; പുതിയ നിയമങ്ങളുമായി സൗദി
റിയാദ്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പുതിയ നിയമങ്ങളുമായി സൗദി. റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളില്‍ യാത്രചെയ്യുന്നവര്‍ക്കെതിരെയാണ് സൗദി പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നത്.
നിയമലംഘനം നടത്തി റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയാല്‍ അവര്‍ക്കെതിരെ മൂന്ന് വര്‍ഷത്തേക്കുള്ള അന്താരാഷ്ട്രവിലക്കാണ് സൗദി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇതോടെ ഇന്ത്യ ഉള്‍പ്പെടെ അഫ്ഗാനിസ്താന്‍, അര്‍ജന്റീന, ബ്രസീല്‍, ഈജിപ്ത്, എത്യോപ്യ, ഇന്തൊനേഷ്യ, ലെബനന്‍, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, വിയറ്റ്നാം, യുഎഇ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കാണ് സൗദി അതിരിടുന്നത്.
സൗദി ആഭ്യന്തരമന്ത്രാലയം സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. വിലക്ക് ലംഘിക്കാന്‍ ശ്രമിച്ചാല്‍ കടുത്ത ശിക്ഷയും പിഴയും ചുമത്താനും സൗദി ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.