CrimeDeathKerala NewsLatest NewsLaw,
അധ്യാപക ദമ്പതികള്‍ വീടിനോടു ചേര്‍ന്ന വിറകുപുരയില്‍ ആത്മഹത്യ ചെയ്തു.
കോഴിക്കോട്:അധ്യാപക ദമ്പതികളെ വീടിനു സമീപത്തെ വിറക് പുരയില്‍ മരിച്ച നിലയില്‍. മേപ്പയൂര്‍ പട്ടോന കണ്ടി പ്രശാന്തിയില്‍ കെ.കെ ബാലകൃഷ്ണന്,ഭാര്യ കുഞ്ഞിമാത എന്നിവരെയാണ് വിറകു പുരയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
കെ.കെ ബാലകൃഷ്ണന് ചിങ്ങപുരം സികെജി ഹൈസ്കൂളിലെ അധ്യാപകനും കുഞ്ഞിമാത ഇരിങ്ങത്ത് യുപി സ്കൂള്‍ അധ്യാപികയുമാണ്.
സംഭവം അറിഞ്ഞ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്. മരിച്ച ഇരുവരും സര്‍വ്വീസില്‍ നിന്ന് വിരമിച്ചവരാണ്.