CrimeKerala NewsLatest NewsLaw,

പോലീസിനെ വിറപ്പിച്ച ഗൗരി നന്ദ പഠിത്തത്തിലും മിടുക്കി

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ താരമായിരുന്ന പെൺകുട്ടിയാണ് ഗൗരി നന്ദ .കൊല്ലം
ചടയമംഗലത്ത് ബാങ്കില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് പോലീസ് പിഴയിട്ട നടപടി ചോദ്യം ചെയ്യുന്ന ഗൗരിനന്ദയുടെ ദൃശ്യങ്ങളാണ് വൈറലായത് .

ഇപ്പോഴിതാ പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടി വീണ്ടും താര,മായിരിക്കുകയാണ് ഗൗരി നന്ദ . കടയ്ക്കല്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ പ്ലസ് ടു കോമേഴ്സ് വിദ്യാര്‍ത്ഥിയായിരുന്നു ഗൗരി . ബാങ്കില്‍ ക്യൂനിന്നവര്‍ക്ക് പിഴ നല്‍കിയ പൊലീസിനെ വിറപ്പിച്ച ഈ പതിനെട്ടുകാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു .

എന്നാൽ പിന്നീട് ഗൗരിനന്ദയ്ക്കെതിരെ ചടയമംഗലം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതിന് കേസ് എടു ക്കുകയും ചെയ്തു .റിസൾട്ട വന്നപ്പോൾ പ്ലസ്ടു കോമേഴ്സില്‍ ഒരു എപ്ലസ് അടക്കം 747 മാര്‍ക്ക് . പൊലീസല്ലേ, പ്രശ്നമാകും, മാപ്പ് പറഞ്ഞ് തീര്‍ത്തേക്ക് എന്നൊക്കെ പലരും ഉപദേശിച്ചെങ്കിലും നിയമപരമായി നേരിടാനായി ഗൗരിതീരുമാനിച്ചിരുന്നു .

എന്നാല്‍ വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ വിളിച്ചു ഗൗരിയുടെ പേരിലുള്ള ജാമ്യമില്ല വകുപ്പ് റദ്ദാക്കിയതായി അറിയിച്ചിരുന്നു . അതേ സമയം സംഭവത്തിന് ശേഷം പൊലീസിന്‍റെ ഭാഗത്ത് നിന്നും ഇതുവരെ ഒരു അന്വേഷണവും ഉണ്ടായിട്ടില്ല എന്നാണ് വിവരം ..അച്ഛൻ അനില്‍കുമാറിന് കൂലിപ്പണിയാണ്. അമ്മ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റാണ്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അനുജനുമുണ്ട്. പൊലീസ് ഉദ്യോഗസ്ഥന്‍ അപമാനിച്ചെന്നും അന്യായമായി പിഴ ചുമത്തിയെന്നും ആരോപിച്ച് യുവജന കമ്മിഷന് ഗൗരി പരാതി നല്‍കി . ചടയമംഗലത്തെ സ്വകാര്യ ബാങ്കിന് സമീപം തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് കേരളം ചര്‍ച്ച ചെയ്ത സംഭവങ്ങള്‍ ഉണ്ടായത്. അമ്മയ്‌ക്കൊപ്പം ആശുപത്രിയില്‍ പോയ ശേഷം എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാന്‍ ബാങ്കിന് മുന്നിലെത്തിയതായിരുന്നു ഗൗരിനന്ദ. തിരിച്ചിറങ്ങിയപ്പോള്‍ പൊലീസ് ആളുകള്‍ക്ക് മഞ്ഞ പേപ്പറില്‍ എന്തോ എഴുതി കൊടുക്കുന്നു.

ഒരാളോട് കാര്യം തിരക്കിയപ്പോള്‍ സാമൂഹ്യഅകലം പാലിക്കാത്തതിന് പിഴ അടയ്ക്കാനുള്ള പൊലീസിന്റെ നോട്ടീസ് ആണെന്ന് ,മനസിലായി. തുടർന്ന് കാര്യം തിരക്കിയപ്പോള്‍ മോശമായ ഭാഷയിലായിരുന്നു പൊലീസുകാരന്റെ പ്രതികരണം . ഇതോടെ ഗൗരിയുടെ ശബ്ദം ഉയർന്നു . തര്‍ക്കം അരമണിക്കൂറോളം നീണ്ടു. ആളുകള്‍ തടിച്ചുകൂടി.

പെണ്ണല്ലായിരുന്നെങ്കില്‍ കാണിച്ചുതരാമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതോടെ ഗൗരിയുടെ പ്രതികരണവും രൂക്ഷമായി . അതിനിടയിലാണ് കണ്ടു നിന്നവർ പകർത്തിയ വീഡിയോ വൈറലായത് .

സംഭവത്തെത്തുടർന്ന് ഗൗരിക്കെതിരെ കേസ് എടുത്ത പൊലീസ് നടപടി സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു . കൊവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയതയും പൊലീസ് നടപടികളും ചോദ്യം ചെയ്ത് രംഗത്തെത്തുന്ന പലരും ഗൌരിയുടെ നടപടിയെ അഭിനന്ദിചിരുന്നു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button