Kerala NewsLatest NewsNationalNewsSports
ഇന്ത്യയ്ക്ക് വീണ്ടും നിരാശ; ഹീറ്റ്സില്‍ രണ്ടാമതെത്തിയിട്ടും സെമി കാണാതെ സജന്‍ പ്രകാശ് പുറത്ത്
ടോക്യോ: ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ നീന്തല്‍ പ്രതീക്ഷകള്‍ അവസാനിച്ചു. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ മലയാളി താരം സജന്‍ പ്രകാശ് സെമി ഫൈനല്‍ കാണാതെ പുറത്ത്. രണ്ടാം ഹീറ്റ്‌സില്‍ മത്സരിച്ച സജന്‍ രണ്ടാം സ്ഥാനത്ത് മത്സരം പൂര്‍ത്തിയാക്കി. എന്നാല്‍ മികച്ച 16 പേരില്‍ ഒരാളായി സെമി ഫൈനലിലെത്താന്‍ കഴിഞ്ഞില്ല. സമയം:53.45.
ഇതോടെ യോഗ്യതാ റൗണ്ട് പോലും പിന്നിടാന്‍ കഴിയാതെയാണ് ഇന്ത്യന്‍ നീന്തല്‍ താരങ്ങള്‍ ടോക്യോയില്‍ നിന്ന് മടങ്ങുന്നത്. മികച്ച പ്രകടനം ആവര്‍ത്തിക്കാനും ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല.
100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയ്ക്ക് പുറമേ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലും സജന്‍ മത്സരിച്ചിരുന്നു. 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ പുരുഷന്‍മാരുടെ വിഭാഗത്തില്‍ ശ്രീഹരി നടരാജും വനിതാ വിഭാഗത്തില്‍ മാനാ പട്ടേലും ഇന്ത്യക്കായി പൂളിലിറങ്ങിയിരുന്നു.