കോവിഡ്; കേരളത്തിന് സഹായവുമായി കേന്ദ്രം
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തിന് സഹായവുമായി കേന്ദ്ര സംഘം വരുന്നു. കോവിഡ് വ്യാപന സാഹചര്യം മനസിലാക്കാനും വിലയിരുത്താനുമാണ് കേന്ദ്രത്തില്‍ നിന്ന് 6 അംഗ സംഘം കേരളത്തിലേക്ക് ഇന്ന് വരുന്നത്
ഇന്ത്യയില്‍ തന്നെ കോവിഡ് പ്രതിദിന കേസുകളില്‍ നാല്പത് ശതമാനവും കേരളത്തിലാണെന്ന കണക്കനുസരിച്ചാണ് രോഗനിയന്ത്രണത്തിനായി കേരളത്തെ സഹായിക്കാന്‍ കേന്ദ്രം ഇങ്ങനെ ഒരു തീരുമാനം എടുത്തത്.
ഇതിനായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ആര്‍ കെ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വരുന്നത്. കോവിഡ് രൂക്ഷമാകുന്ന സാഹചര്യം ചുണ്ടികാട്ടി കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ വകുപ്പ് കേരളത്തിന് കത്തയച്ചിരുന്നു.
ഇതിനു ശേഷമാണ് കേന്ദ്രത്തിന്റെ ഈ നിലപാട്. ഇന്ന് കേരളത്തിലെത്തുന്ന സംഘം രോഗവ്യാപനം കൂടുതലുള്ള ജില്ലകളില്‍ സന്ദര്‍ശനം നടത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.