Kerala NewsLatest NewsPolitics
അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് എന്‍.ഐ.എ. സുപ്രീം കോടതിയില്‍
കൊച്ചി: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് എന്‍.ഐ.എ. സുപ്രീം കോടതിയില്‍. ഇത് സംബന്ധിച്ച് എന്‍.ഐ.എ ഹരജി നല്കി.
കേസില്‍ ജയിലില്‍ കഴിയുന്ന താഹ ഫസല്‍ കഴിഞ്ഞയാഴ്ച ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലെ വാദത്തിനിടെയാണ് അലന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉടന്‍ ഹരജി നല്‍കുമെന്ന് എന്‍.ഐ.എ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അതിന്റെ ഭാഗാമായിട്ടാണ് ഹരജി നല്‍കിയത്. ഇതോടെ അലന്റെയും താഹയുടെയും ഹരജി ഒരുമിച്ച് പരിഗണിക്കും.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍.െഎ.എ തടങ്കലിലാക്കിയ രണ്ടുപേരില്‍ ഒരാള്‍ക്ക് ജാമ്യം അനുവദിക്കുകയും മറ്റെയാള്‍ക്ക് നിഷേധിക്കുകയും ചെയ്തതിനെതിരെ സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയിരുന്നു.