Latest NewsNational
ഭഗത് സിങ് തൂക്കിലേറുന്നത് അഭിനയിച്ച് കാണിക്കവേ ഒന്‍പതുകാരന്‍ ദാരുണാന്ത്യം
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അവതരിപ്പിക്കാനുള്ള നാടകം പരിശീലിക്കുന്നതിനിടെയാണ് ദാരുണ സംഭവം. ഉത്തര്‍പ്രദേശിലെ ബാബത് ജില്ലയിലാണ് സംഭവം. ഭഗത് സിങ്ങിന്റെ മരണം അഭിനയിച്ച് പരിശീലിക്കുന്നതിനിടെയാണ് ഒന്‍പതുവയസ്സുകാരന്‍ ശ്വാസം മുട്ടി മരിച്ചത്.
വീട്ടിന്റെ മുറ്റത്ത് പ്രാക്ടീസ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. നാടകത്തിലെ അവസാന രംഗം ചെയ്യുന്നതിനിടെയാണ് ബാബത് സ്വദേശി ശിവം മരിച്ചത്.സുഹൃത്തുക്കള്‍ക്കൊപ്പമാണ് ശിവം നാടകം അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്.
ഭഗത് സിങ്ങിന്റെ മരണം കാണിക്കുന്നതിനായി കഴുത്തില്‍ കയര്‍ കെട്ടി സ്റ്റൂളില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ശിവം ബോധരഹിതനായതിനെ തുടര്‍ന്ന് കുട്ടികള്‍ പേടിച്ച് നിലവിളിക്കാന്‍ തുടങ്ങി. എന്നാല്‍ എല്ലാരും ഓടിയെത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.