ഉത്തര്‍പ്രദേശിലും വാഹനമിടിച്ച് ജഡ്ജിയുടെ ജീവനെടുക്കാന്‍ ശ്രമം
ലഖ്നൗ: ഉത്തര്‍പ്രദേശിലും ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ജാര്‍ഖണ്ഡില്‍ ജഡ്ജിയെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് സമാനമായ രീതിയില്‍ ഉത്തര്‍പ്രദേശിലും ജഡ്ജിക്ക് നേരെ വധശ്രമുണ്ടായത്. ഫത്തേപുര്‍ ജില്ലാസെഷന്‍സ് കോടതിയിലെ അഡീഷണല്‍ ജില്ലാ ജഡ്ജ് മുഹമ്മദ് അഹമ്മദ് ഖാനെയാണ് വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
പ്രയാഗ് രാജില്‍ നിന്ന് ഫത്തേപുരിലേക്ക് വരികയായിരുന്ന ജഡ്ജ് മുഹമ്മദ് അഹമ്മദ് ഖാന്റെ വാഹനത്തിലേക്ക് കാര്‍ ഇടിക്കുകയായിരുന്നു. അമിതവേഗതയിലെത്തിയ ഇന്നോവ കാറാണ് ജഡ്ജിയുടെ വാഹനത്തിലേക്ക് ഇടിച്ചുകയറിയത്.
മുഹമ്മദ് അഹമ്മദ് ഖാന്‍ ഇരുന്ന ഭാഗത്തേക്ക് അക്രമി നിരവധി തവണ വാഹനമിടിച്ച് കയറ്റാന്‍ ശ്രമിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. മുഹമ്മദ് ഖാന്റെ സുരക്ഷാ ഉദ്യോഗസ്ഥനും അക്രമിക്കും പരിക്കേറ്റു്. നിസ്സാര പരിക്കുകളോടെ മുഹമ്മദ് ഖാന്‍ രക്ഷപ്പെട്ടു. അക്രമിയെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു.
കോഖ്രാജ് പ്രദേശത്ത് വെച്ചാണ് സംഭവം നടന്നത്. സംഭവത്തില്‍ ജഡ്ജി് പോലീസില്‍ പരാതി നല്‍കി്. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാളോടിച്ചിരുന്ന വാഹനം പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.