CinemaCovidLatest NewsLocal NewsMovie
സിനിമാ തിയ്യറ്ററുകള്‍ തുറക്കുന്നു; കേരളത്തിലെ സിനിമാ പ്രേമികള്‍ക്ക് നിരാശ
തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനങ്ങളിലെ തിയ്യറ്ററുകള്‍ തുറക്കുമെന്ന് സൂചന.
കോവിഡ് നിബന്ധനകള്‍ പാലിച്ച് തിയ്യറ്ററുകള്‍ തുറക്കാമെന്നാണ് സര്‍ക്കാരുകളുടെ തീരുമാനം.അതേസമയം വ്യാപന തോതനുസരിച്ചാണ് തിയ്യറ്ററുകളിലെ സീറ്റുകള്‍ ക്രമീകരിക്കുന്നത്.
എന്നാല്‍ കോവിഡ് വ്യാപനം ദിനംപ്രതി വര്‍ദ്ധിക്കുന്ന കേരളത്തിലെ തിയ്യറ്ററുകള്‍ അടഞ്ഞു കിടക്കാന്‍ തന്നെയാണ് സാധ്യതകള്‍. അതേസമയം മോഹല്‍ ലാല്‍ സിനിമയായ മരക്കാര്‍ പോലും തിയ്യറ്റര്‍ റിലീസ് ഉണ്ടാകുമെന്ന് പറഞ്ഞിട്ടും ഈ സാഹചര്യത്തില്‍ എങ്ങനെ തിയ്യറ്റര്‍ റിലീസ് നടത്താനാകും എന്ന ആശങ്കയിലാണ്.
സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം അനുസരിച്ച് സിനിമ റിലീസ് ചെയ്യാന്‍ ബിഗ് ബജറ്റ് സിനിമകള്‍ കാത്തിരിക്കുകയാണ്.