Kerala NewsLatest News
ബിജെപി നേതാക്കളോടൊപ്പമുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പ്; പിഎസ്പി സംസ്ഥാന പ്രസിഡന്റ് പിടിയില്‍
ആലപ്പുഴ: തൊഴില്‍ തട്ടിപ്പ് കേസില്‍ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി (പിഎസ്പി) സംസ്ഥാന പ്രസിഡന്റ് അറസ്റ്റില്‍. കുതിരപ്പന്തി സ്വദേശി കെ. കെ പൊന്നപ്പനാണ് സംഭവത്തില്‍ അറസ്റ്റിലായത്. ബിജെപി നേതാക്കളോടൊപ്പുള്ള ചിത്രങ്ങള്‍ കാട്ടിയാണ് പൊന്നപ്പന് തൊഴില്‍ തട്ടിപ്പ് നടത്തിയത്.
പ്രധാനമന്ത്രി , കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയതായാണ്് കേസ്. ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന് വരുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.