ന്യൂഡല്‍ഹി : രാജ്യത്തെ കണ്ണീരിലാഴ്തിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ചു. അബു സെയ്ഫുള്ള എന്ന ഭീകരവാദിയെ ഇന്ത്യ സുരക്ഷാ സേന വധിച്ചു എന്ന വാര്‍ത്തയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കമാന്‍ഡറായ ഇയാള്‍ അദ്നാന്‍, ഇസ്മായേല്‍, ലാംബൂ എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
ഇയാളുടെ ആസൂത്രണത്തില്‍ നടപ്പിലാക്കിയ പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ 40 സിആര്‍പിഎഫ് ജവാന്മാരെയാണ് നഷ്ടമായത്.
ഭീകരവാദ തലവന്‍ മസൂദ് അസറിന്റെ ബന്ധുവായ അബു സെയ്ഫുള്ളയെ ഹംഗല്‍മാര്‍ഗിലെ ഏറ്റുമുട്ടലിലാണ് വധിച്ചതെന്നാണ് ലഭ്യമാ. വിവരം