Latest News
പൊതുസ്ഥലത്ത് ഭയപ്പെടുത്തുന്ന മുഖംമൂടി ധരിച്ച് ആളുകളെ പേടിപ്പിച്ച 4 പേര്‍ പിടിയില്‍
റിയാദ്: ഭയപ്പെടുന്ന മുഖംമൂടികള്‍ ധരിച്ച് ആളുകളെ പേടിപ്പിച്ച നാലുപേര്‍ അറസ്റ്റില്‍. പൊതുസ്ഥലങ്ങളില്‍ ഭയപ്പെടുന്ന മുഖംമൂടികള്‍ ധരിച്ച് ആളുകളെ പേടിപ്പിച്ചോടിച്ച നാലുപേരെയാണ് സൗദി അറേബ്യയില്‍ അധികൃതര്‍ അറസ്റ്റ് ചെയ്തത്. 20 വയസ്സിനും മുപ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് സംഭവത്തില്‍ അറസ്റ്റിലായത്.
പൊതുസ്ഥലങ്ങളില്‍ ഇത്തരത്തില്‍ മുഖംമൂടി ധരിച്ചെത്തുന്ന ഇവരെ കണ്ട് ആളുകള്‍ പേടിച്ച് ഓടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റിയാദ് പൊലീസ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.