Kerala NewsLatest News

പ്രളയ സെസ് ഇന്ന് അവസാനിക്കും

തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി ഏര്‍പ്പെടുത്തിയ പ്രത്യേക സെസ് ഇന്നു കൂടി മാത്രം. പ്രളയത്തെ തുടര്‍ന്ന് കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി ഏര്‍പ്പെടുത്തിയ സെസാണ് ഇന്ന് അവസാനിക്കുന്നത്. 2019 ആഗസ്റ്റ് ഒന്ന് മുതലാണ് കേരളത്തില്‍ പ്രളയ സെസ് ഏര്‍പ്പെടുത്തിയത്.

നാളെ മുതല്‍ പ്രളയ സെസ് ഉണ്ടാവില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഏകദേശം 1600 കോടി രൂപ പ്രളയ സെസായി പിരിച്ചെടുക്കാന്‍ സാധിച്ചുവെന്ന്് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കി.

അഞ്ച് ശതമാനത്തിന് മുകളില്‍ ജി.എസ്.ടിയുള്ള സാധനങ്ങള്‍ക്ക് ഒരു ശതമാനമാണ് പ്രളയ സെസ് ചുമത്തിയിരുന്നത്്. സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ ശതമാനമായിരുന്നു സെസ് ഏര്‍പ്പെടുത്തിയത്. ടി.വി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, മൊബൈല്‍ ഫോണ്‍, കാര്‍, ബൈക്ക്, സിമന്റ്, പെയിന്റ് തുടങ്ങിയവയ്‌ക്കെല്ലാം സെസ് ചുമത്തിയിരുന്നു.

പ്രളയ സെസ് ഒഴിവാക്കാന്‍ ബില്ലിങ് സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കി. ജനങ്ങള്‍ ലഭിക്കുന്ന ബില്ലില്‍ പ്രളയ സെസ് ഒഴിവാക്കിയിട്ടുണ്ടോയെന്ന് ഉറപ്പാക്കണമെന്നും് ധനമന്ത്രി നിര്‍ദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button