312 മുട്ട നേടാം 700 രൂപയിട്ടാല്‍; ഇത് തട്ടിപ്പിന്റെ മറ്റൊരു മുഖം
മുട്ടയുടെ പേരില്‍ തട്ടിപ്പുമായി എത്തിയ സംഘത്തിന്റെ കമ്പനിയും വെബ്സൈറ്റും തമിഴ്നാട് പൊലീസ് പൂട്ടിച്ചു. ഒരു വര്‍ഷത്തേക്ക് 700 രൂപ നിക്ഷേപിച്ചാല്‍ ആഴ്ചയില്‍ 6 മുട്ട വീതം. മുട്ടയുടെ പേരില്‍ പുതിയ തട്ടിപ്പുമായി എത്തിയ സംഘത്തിന്റെ കമ്പനിയും വെബ്സൈറ്റുമാണ് തമിഴ്നാട് പൊലീസ് പൂട്ടിച്ചത്.
1400 രൂപയെങ്കില്‍ ആഴ്ചയില്‍ 12, നല്‍കുന്നതു 2800 രൂപയാണെങ്കില്‍ 24 മുട്ട വീതമെന്ന വാഗ്ദാനവുമായി തമിഴ് പത്രത്തിലാണു പദ്ധതിയുടെ പരസ്യം വന്നത്. പരസ്യം കണ്ട് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ലക്ഷത്തിലേറെപ്പേരാണ് പദ്ധതിയില്‍ ചേര്‍ന്നത്. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 5 ലക്ഷം പേര്‍ക്കു മാത്രമേ വീട്ടില്‍ മുട്ടയെത്തിക്കുന്ന പദ്ധതിയുടെ ആനുകൂല്യം കിട്ടൂ്.
നിലവില്‍ വിപണിയില്‍ ഒരു മുട്ടയ്ക്ക് 5 രൂപയിലേറെ വിലയുള്ളപ്പോഴാണ് 2.24 രൂപയ്ക്കു മുട്ടയെത്തിക്കാമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കമ്പനി ഉടമ ശിവം നരേന്ദ്രനെ ചോദ്യം ചെയ്തപ്പോള്‍ നഷ്ടമില്ലാതെ എങ്ങനെ നടത്തുമെന്നു വിശദീകരിക്കാനായിട്ടില്ല.