Latest News
ലോട്ടറി ടിക്കറ്റെടുത്തത് മറന്നു, സമ്മാനമായി ലഭിച്ചത് 290 കോടി
ലോട്ടറി ടിക്കറ്റെടുത്തത് മറന്നു. എന്നാല്‍ സമ്മാനമായി ലഭിച്ചത് 290 കോടി. ജര്‍മ്മനിയിലാണ് സംഭവം നടന്നത്. 45 വയസുകാരിയായ ലോവര്‍ ഫ്രാങ്കോണിയ എന്ന യുവതിയാണ് ജൂണ്‍ 9 ന്് ടിക്കറ്റ് വാങ്ങിയത്. ടിക്കറ്റ് തന്റെ പേഴ്‌സില്‍ സൂക്ഷിച്ച ഇവര്‍ അക്കാര്യം മറന്നു പോകുക ആയിരുന്നു. ഒരു മാസത്തിന് ശേഷം പുതിയ ടിക്കറ്റ് വാങ്ങിയപ്പോഴാണ് പഴയ ടിക്കറ്റിനെക്കുറിച്ച് ഓര്‍ത്തത്. ശേഷം് ആ ടിക്കറ്റിന്റെ ഫലം പരിശോധിച്ചപ്പോഴാണ് താന്‍ വിജയിയായ വിവരം അവര്‍ അറിയുന്നത്.
ലോട്ടോ ബെയ്റണ്ണിന്റെ 290 കോടി രൂപയുടെ ലോട്ടറിയാണ് ഫ്രാങ്കോണിയക്ക് ലഭിച്ചത്. ‘ഏതാനും ആഴ്ചക്കാലം 290 കോടി രൂപയുടെ ടിക്കറ്റ് താന്‍ അലക്ഷ്യമായി പേഴ്സില്‍ സൂക്ഷിക്കുക ആയിരുന്നുവെന്ന് ഓര്‍ത്തപ്പോള്‍ തനിക്ക് തന്നെ് ബോധം മറയുന്നത് പോലെ തോന്നിയെന്ന് ഫ്രാങ്കോണിയ പറഞ്ഞു.