CrimeLatest NewsLaw,NationalNews
പെട്രോള്‍ ഊറ്റിയ പ്രതി പോലീസിന്റെ വലയില്‍
മംഗളൂരു: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡില്‍ നിന്നും പെട്രോള്‍ ഊറ്റിയ പ്രതി കര്‍ണാടക പോലീസിന്റെ വലയില്‍. എച്ച്.പിസി.എല്ലിന്റെ മംഗളൂരു-ഹസ്സന്‍ പൈപ് ലൈനില്‍ നിന്നും പെട്രോള്‍ മോഷ്ടിച്ച ഐവാനാണ് പോലീസ് പിടിയിലായത്.
പൈപ് ലൈനിലൂടെ പോകുന്ന പെട്രോളിലെ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ പൈപ്‌ലൈനിലെ ചോര്‍ച്ചയാകാം പെട്രോളിന്റെ അളവിലെ വ്യത്യാസത്തിന് കാരണം എന്നാണ് കരുതിയത്.
പിന്നീട് നടത്തിയ പരിശോധനയിലാണ് പെട്രോള്‍ മോഷണ പോകുകയാണെന്ന് പുറംലോകം അറിഞ്ഞത്. എച്ച്.പി.സി.എല്ലിന്റെ പോകുന്നത് കേസിലെ പ്രതിയായ ഐവാന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിലൂടെയാണ്.
അതിനാല്‍ സംശയം തോന്നിയ അധികൃതര്‍ അവിടെ പരിശോധന നടത്തിയപ്പോഴാണ് പൈപ് ലൈനില്‍ ദ്വാരവും പെട്രോള്‍ ഊറ്റിയെടുക്കാന്‍ വാല്‍വും കണ്ടത്. തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റു ചെയ്തത് .