തമിഴ്‌നാട്: തമിഴ്‌നാട് പോലീസില്‍ പുതിയ ഭേദഗതി. തമിഴ്‌നാട് പോലീസ് സേനയിലെ പോലീസുകാര്‍ക്ക് 5 ദിവസം അധിക അവധി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍.
സേനയില്‍ ലീവ് ഉണ്ടെങ്കില്‍ തന്നെ അതെല്ലാവര്‍ക്കും ഉപയോഗപ്രദമാക്കാന്‍ പറ്റുന്നില്ലെന്ന റിപ്പോര്‍ട്ടനുസരിച്ചാണ് 10 ദിവസത്തെ കാഷ്വല്‍ ലീവ് ഉയര്‍ത്തി 15 ദിവസത്തേക്ക് നല്‍കിയിരിക്കുന്ന നടപടി സ്വീകരിച്ചതെന്നാണ് തമിഴ്‌നാട് സംസ്ഥാന പൊലീസ് മേധാവി സി. ശൈലേന്ദ്ര ബാബു പറയുന്നത്.
അതേസമയം ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായും ജോലിയില്‍ നിന്നു മാറി നില്‍ക്കണമെന്ന നിബന്ധനയും മുന്നോട്ടു വയ്ക്കുന്നു. രാജ്യത്ത് പൊലീസ് ഉദ്യോഗസ്ഥരില്‍ ഏറ്റവും കൂടുതലും ആത്മഹത്യ നടക്കുന്നത് തമിഴ്‌നാട് പോലീസ് സേനയിലാണെന്നാണ് 2018 ലെ ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.
ഈ റിപ്പോര്‍ട്ടെല്ലാം കണക്കിലെടുത്താണ് തമിഴ്‌നാട് സര്‍ക്കാര്‍ അധിക അവധി നല്‍കിയിരിക്കുന്നത്. പോലീസുകാരുടെ മാനസികാവസ്ഥ കണക്കിലെടുത്ത് പോലീസുകാരുടെ സന്തോഷം നിലനിര്‍ത്താനും മറ്റുമാണ് പോലീസിന്റെ ഈ തീരുമാനം.