CrimeKerala NewsLatest NewsLaw,Movie
“ഫേസ്ബുക്ക് പേജ് തിരിച്ച് കിട്ടുന്നതില്‍ സഹായിച്ച എഫ്ബി ടീമിന് നന്ദി”; മുരളി ഗോപി
ഭരത് ഗോപിയുടെ പാരമ്പര്യവുമായി വന്ന് മലയാള സിനിമയ്ക്ക് ഹിറ്റ് സിനിമകള്‍ നല്‍കിയ വ്യക്തിയാണ് മുരളി ഗോപി. നടനായും തിരക്കഥാകൃത്തുമായി മലയാള സിനിമയില്‍ തിളങ്ങുന്ന താരം.
താരത്തിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സമൂഹമാധ്യമങ്ങളിലെ നിറ സാന്നിധ്യമായ താരത്തിന്റെ ഫേയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരുന്നെന്നും ഇപ്പോഴത് തിരിച്ചു കിട്ടിയിരിക്കുന്നു എന്നുമാണ് പോസ്റ്റില്‍ പറയുന്നത്.
‘ഒരു ഭീകര ഹാക്കിങ്ങിന് ശേഷം വീണ്ടും എന്റെ എഫ്ബി പേജ് തിരിച്ചെത്തിയിരിക്കുകയാണ്. സംഭവം എന്നെ നേരത്തെ തന്നെ അറിയിച്ച എല്ലാവര്‍ക്കും നന്ദി.
ഫേസ്ബുക്ക് പേജ് തിരിച്ച് കിട്ടുന്നതില്‍ സഹായിച്ച എഫ്ബി ടീമിനും നന്ദി അറിയിക്കുന്നു’, ഇതായിരുന്നു താരത്തിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്.