Latest News
‘ചായ വാല’യില്‍ 5 കോടിയുടെ നിക്ഷേപം നടത്തി നയന്‍താര
ചെന്നൈ: ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘ചായ വാല’ എന്ന ബിവറേജ് ബ്രാന്റില്‍ നിക്ഷേപം നടത്തി നയന്‍താര. 5 കോടിയുടെ നിക്ഷേപമാണ്
നയന്‍താരയും പങ്കാളി വിഗ്‌നേഷ് ശിവനും ചേര്‍ന്ന് നടത്തിയതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
ഈ സംരംഭത്തിന്റെ അടുത്തഘട്ട വികസനത്തിനുള്ള നിക്ഷേപമാണെന്നാണ് ഈ സംരംഭത്തിന്റെ സ്ഥാപകന്‍ വിദുര്‍ മഹേശ്വരി അറിയിച്ചത്. നയന്‍താരയും വിഗ്‌നേഷും ഒത്തുചേര്‍ന്ന് നേരത്തെ നിര്‍മ്മാണ കമ്പിനി ആരംഭിച്ചിരുന്നു.
ചെന്നൈയില്‍ ചായ വാലയ്ക്ക് 20 ഔട്ട് ലെറ്റുകളാണ് ഇപ്പോള്‍ ഉള്ളത്. എന്നാല്‍ ഇത് 35 എണ്ണമായി വര്‍ദ്ധിപ്പിക്കാനാണ് പുതിയ പദ്ധതി. നയന്‍താരയും വിഗ്‌നേഷും നിര്‍മ്മിച്ച നെട്രിക്കണ്‍ എന്ന പടം ഉടന്‍ തന്നെ ഡിസ്‌നിപ്ലസ് ഹോട്ട് സ്റ്റാറിലൂടെ സ്ട്രീം ചെയ്യുമെന്നാണ് പുറത്തു വരുന്ന വിവരം.