CrimeKerala NewsLatest NewsLaw,
സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കൊച്ചിയിലും
കൊച്ചി: സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കൊച്ചിയിലും കണ്ടെത്തി. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അങ്കമാലി, അത്താണി, പച്ചാളം തുടങ്ങി ആറിടത്തുമുള്ള ടെലഫോണ്‍ എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനം പോലീസ് കണ്ടെത്തിയത്.
ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സംഭവത്തില്‍ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ചിലൂടെ കള്ളകടത്തു സംഘം ആശയംവിനിമയം നടത്തുന്നുണ്ടെന്നാണ് പോലീസ് നിഗമനം. അതേ സമയം അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.