Latest News

പതിവായി മൂക്കില്‍ നിന്നും രക്തം വന്നു, തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയയിലൂടെ സൂചി പുറത്തെടുത്തു

മൂക്കില്‍ കുടുങ്ങിയ സൂചി നീക്കം ചെയ്ത് ഡോക്ടര്‍മാര്‍. അന്‍പതുവയസുകാരന്റെ മൂക്കില്‍ നിന്നും രക്തം വരുന്നത് പതിവായതോടെ സിടി സ്‌കാന്‍ ചെയ്തപ്പോഴാണ്
മൂക്കില്‍ സൂചി ഉളളതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെ തലച്ചോറിന് സമീപമെത്തിയ സൂചി നീക്കം ചെയ്യുകയായിരുന്നു. തലയോട്ടിയുടെ ഒരു ഭാഗം തുറന്നായിരുന്നു ശസ്ത്രക്രിയ നടത്തിയത്.

കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് സങ്കീര്‍ണമായ ഈ ശസ്ത്രക്രിയ നടത്തിയത്. തലച്ചോറിലെ മുഴകളോ, ക്യാന്‍സറോ നീക്കം ചെയ്യുന്നതിനായി ചെയ്യുന്ന ക്രാനിയോടോമി എന്ന നടപടിയിലൂടെയായിരുന്നു ഇത്. മൂക്കിലൂടെ സ്ഥിരമായി രക്തം വരാന്‍ തുടങ്ങിയതോടെയാണ് അമ്പതുകാരന്‍ ചികിത്സ തേടി ആശുപത്രിയിലെത്തിയത്. എന്തെങ്കിലും അപകടം സംഭവിച്ചോയെന്ന് പോലും വ്യക്തമാക്കാന്‍ സാധിക്കാതെ മദ്യപിച്ച നിലയിലായിരുന്നു ഇയാള്‍. പിന്നീട് സിടി സ്‌കാനിലുടെയാണ് മൂക്കില്‍ നിന്ന് തലച്ചോറില്‍ തട്ടുന്ന നിലയില്‍ ഒരു സൂചിയുള്ള കാര്യം കമ്‌ടെത്തിയത്്.

എന്നാല്‍ മൂക്കിനുള്ളില്‍ സൂചി തറച്ചുകയറിയതെങ്ങനെയാണെന്ന് ഇയാള്‍ക്കറിയില്ലായിരുന്നു. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും നടക്കാനും ഒന്നും ഇയാള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. ഇതോടെയാണ് തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയ ചെയ്യാന്‍ ആരോഗ്യവിദഗ്ധര്‍ തീരുമാനിച്ചത്.

സൂചി എടുത്ത ശേഷം മൂക്കിലുണ്ടായ ചെറിയ ദ്വാരം അടച്ചതായും ആരോഗ്യവിദഗ്ധര്‍ പറഞ്ഞു. ശസ്ത്രക്രിയ്ക്ക് ശേഷം മൂന്നാം ദിവസം അമ്പതുകാരനന്‍ ആശുപത്രി വിട്ടു. മൂക്കിലെ അണുബാധ കാരണമാണ് രക്തം വന്നുകൊണ്ടിരുന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button