BusinessCovidGulfKerala NewsLatest NewsLaw,NationalNewsWorld
യുഎന്‍ സുരക്ഷാ സമിതി അധ്യക്ഷ പദവി ഇന്ത്യയ്ക്ക്
ഡല്‍ഹി : ഇന്ത്യയ്ക്ക് യുഎന്‍ സുരക്ഷാ സമിതി അധ്യക്ഷ പദവി നല്‍കി. യുഎന്‍ സുരക്ഷാ സമിതി യോഗം ആഗസ്റ്റിലാണ് നടത്തുന്നത്. ഇതിനു മുന്നോടിയാണ് ഈ അധ്യക്ഷ പദവി കൈമാറുന്നത്.
യുഎന്‍ സുരക്ഷാ സമിതി അധ്യക്ഷ സ്ഥാനം പത്താം തവണയാണ് ഇന്ത്യയ്ക്ക് നല്‍കുന്നത്. അതേസമയം യുഎന്‍ സുരക്ഷാ സമിതിയില്‍ സമുദ്ര സുരക്ഷ, സമാധാന പാലനം, ഭീകരവിരുദ്ധ പ്രവര്‍ത്തനം എന്നീ കാര്യങ്ങളില്‍ മുന്‍ഗണന നല്‍കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂര്‍ത്തി പറഞ്ഞത്.
യുഎന്‍ സുരക്ഷാ സമിതി അധ്യക്ഷ പദവി ലഭിച്ച സ്ഥിതിക് സിറിയ, ഇറാഖ്, സൊമാലിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളുമായി കൂടികാഴ്ചയും ചര്‍ച്ചയും നടത്താനാഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.