ഇന്ത്യ ശ്രീലങ്ക പരമ്പരയില്‍ സഞ്ജു അലസനായ ബാറ്റ്‌സ്മാന്‍; സല്‍മാന്‍ ബട്ട്
ഇസ്‌ലാമാബാദ്: മലയാളികളുടെ പ്രീയപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജുവിനെ വിമര്‍ശിച്ച് പാക്കിസ്ഥാന്‍ മുന്‍ താരം സല്‍മാന്‍ ബട്ട്. ‘അലസനായ ബാറ്റ്‌സ്മാന്‍’ എന്നാണ് സഞ്ജുവിനെ ബട്ട് വിമര്‍ശിച്ചിരിക്കുന്നത്.
ഇന്ത്യ ശ്രീലങ്ക പരമ്പരയില്‍ ഇന്ത്യ മികച്ച പ്രകടനമായിരുന്നു ആദ്യം കാഴ്ച്ച വച്ചത്. പരമ്പരയില്‍ ആദ്യ മത്സരത്തിലൊഴികെ ബാക്കിമത്സരങ്ങളിലെല്ലാം സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങിയിരുന്നു. ആദ്യം പരിക്കു മൂലം മാറി നിന്ന താരം പിന്നീട് മത്സരത്തിനിറങ്ങുകയായിരുന്നു.
ഇതിനിടയിലാണ് ഇന്ത്യന്‍ ടീമില്‍ കോവിഡും പിടിമുറുക്കിയതോടെ സഞ്ജുവിന് ഉത്തരവാദിത്വം കൂടിയിരുന്നു. ബാറ്റിംങിലും വിക്കറ്റ് കീപ്പറായും ഇന്ത്യയ്ക്ക് ഉപയോഗപ്പെടുത്താവുന്ന താരത്തിന് നല്ല രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ സാധിച്ചിരുന്നില്ല. അതിനാലാകാം പാക്കിസ്ഥാന്‍ മുന്‍ താരം സല്‍മാന്‍ ബട്ട് സഞ്ജുവിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
‘സഞ്ജു സാംസണ്‍ എന്നെ സംബന്ധിച്ച് തികച്ചും അലസനായൊരു ബാറ്റ്‌സ്മാനാണ്. ഒരു പ്രത്യേക ബോളറെ കളിക്കാന്‍ സാധിക്കുന്നില്ലെന്ന് ബോധ്യപ്പെടുമ്പോള്‍, പാഡ് ബാറ്റിനു മുന്നിലേക്ക് കൊണ്ടുവന്ന് പ്രതിരോധിക്കുന്നതാണ് ഉചിതം. എന്നിട്ടും ബാക്ഫൂട്ടില്‍ കളിക്കാനായിരുന്നു സഞ്ജുവിന്റെ ശ്രമം. അതും എക്രോസ് ദ ലൈനില്‍. ഇതോടെയാണ് സഞ്ജുവിന് ഒരു പന്ത് കളിക്കാനാകാതെ പോയതും എല്‍ബിയില്‍ കുരുങ്ങിയതും. തീര്‍ത്തും അശ്രദ്ധയമായൊരു ശ്രമമായിപ്പോയി അത്. ടീമില്‍ ആകെ അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ മാത്രമാകുകയും അതില്‍ രണ്ടു പേര്‍ പുറത്താകുകയും ചെയ്യുമ്പോള്‍ അടുത്തയാള്‍ കൂടുതല്‍ കരുതല്‍ പുലര്‍ത്തണം. പക്ഷേ, അത്തരത്തില്‍ യാതൊരു ശ്രമവും സഞ്ജുവില്‍നിന്ന് ഉണ്ടായില്ലെന്നാണ് ബട്ട് പറയുന്നത്.
‘ടീമിലുണ്ടായിരുന്ന ദേവ്ദത്ത് പടിക്കലും ഋതുരാജ് ഗെയ്ക്വാദും രണ്ടു മത്സരങ്ങളുടെ മാത്രം പരിചയമുള്ളവരാണെന്ന് മനസ്സിലാക്കാം. ഐപിഎലിലേതു പോലെ അവര്‍ക്ക് റണ്‍സ് കണ്ടെത്താനും കഴിഞ്ഞില്ല. പക്ഷേ അവര്‍ക്ക് പ്രതിഭയുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഭാവിയില്‍ കൂടുതല്‍ നല്ല പിച്ചുകളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ അവര്‍ക്കു കഴിയും.
പക്ഷേ, സഞ്ജുവിന് അദ്ദേഹത്തിന്റെ പ്രതിഭയ്‌ക്കോ പെരുമയ്‌ക്കോ ഒത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. യാതൊരു ഉത്തരവാദിത്തവും അദ്ദേഹം കാട്ടിയില്ല. ഇത്തരം അവസരങ്ങളിലല്ലേ, മികച്ച പ്രകടനം കാഴ്ചവച്ച് പേരെടുക്കേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു.
മലയാളികളുടെ ക്രിക്കറ്റെന്ന ഹരത്തെ വൃണപ്പെടുത്താന്‍ പ്രാപ്തിയുള്ള താരമാണ് സഞ്ജു. എങ്കിലും ചിലപ്പോഴൊക്കെ സഞ്ജുവിന് കളിയില്‍ പിഴയ്ക്കുന്നു എന്നത് വസ്തുതാപരമാണ്.