ബിഗ് ബോസ് സീസണ്‍ 3 ടൈറ്റില്‍ കരസ്ഥമാക്കി മണിക്കുട്ടന്‍.
ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലെ എല്ലാ സീസണുകളും മലയാളികള്‍ക് ഇഷ്ടമായിരുന്നു. അത്തരത്തില്‍ ബിഗ് ബോസ് സീസണ്‍ 3 യെ നെഞ്ചിലേറ്റാനും മലയാളികള്‍ മറന്നില്ല. മഹാനടന്‍ മോഹന്‍ ലാലിന്റെ അവതരണത്തില്‍ കേരളീയരുടെ പ്രീയപ്പെട്ട താരങ്ങള്‍ ഒത്തു ചേര്‍ന്ന റിയാലിറ്റി ഷോ.
ആവേശത്തോടെ മലയാളികള്‍ ആസ്വദിച്ചു വരുന്നതിനിടയിലാണ് ലോക്ഡൗണ്‍ കര്‍ശനമാക്കിയത്. ഇതോടെ ഫിനാലേക്ക് മുന്‍പ് ഷോ താത്ക്കാലികമായി അവസാനിപ്പിച്ചു. എന്നാല്‍ കാത്തിരിപ്പിനൊടുവില്‍് ബിഗ് ബോസ് സീസണ്‍ 3 വിജയിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. ബിഗ് ബോസ് താരങ്ങളായ സിനിമ നടന്‍ മണികുട്ടനോ സായ് വിഷ്ണുവോ ആകും എന്ന പ്രേഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി മോഹന്‍ ലാല്‍ മണികുട്ടനെ ബിഗ് ബോസ് സീസണ്‍ 3 യിലെ വിജയിയായി പ്രഖ്യാപിച്ചു.
ഏറ്റവും മികച്ച എന്റര്‍ടെയ്‌നര്‍ക്കുള്ള അവാര്‍ഡ് സീസണ്‍ തുടക്കത്തില്‍ തന്നെ നേടിയ താരമായിരുന്നു മണിക്കുട്ടന്‍. നോബി, റിതു മന്ത്ര, കിടിലം ഫിറോസ് എന്നിവര്‍ അവസാന എട്ടില്‍ നിന്നും പുറത്തായതോടെ ‘ഫൈനല്‍ ഫൈവില്‍ മണിക്കുട്ടന്‍, അനൂപ്, സായ് വിഷ്ണു, ഡിംപല്‍, റംസാന്‍ എന്നിവരാണുണ്ടായിരുന്നത്. ഇതില്‍ നിന്നാണ് വിജയിയായി മണിക്കുട്ടനെ തെരഞ്ഞെടുത്തത്. പ്രേഷകര്‍ക് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും മണിക്കുട്ടന്‍ ഈ വിജയം അപ്രത്യക്ഷീതമായിരുന്നു. തനിക്കാണ് അവാര്‍ഡ് കിട്ടിയതെന്ന മോഹന്‍ ലാലിന്റെ പ്രഖ്യാപനത്തിനൊടുവില്‍ വികാരഭിധനായിരുന്നു മണിക്കുട്ടന്‍ സീരിയലിലൂടെ 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാള സിനിമ സീരിയല്‍ രംഗത്ത് നിലയുറപ്പിച്ച മണിക്കുട്ടന്‍ ഒരു അംഗീകാരം ഈ നാള്‍ വഴിയില്‍ തേടിയെത്തിയിട്ടില്ല.
ഇത്രയും വര്‍ഷത്തെ പരിശ്രമത്തില്‍ എന്താണ് മണികുട്ടന്‍ പറയാനുള്ളതെന്ന മോഹന്‍ ലാലിന്റെ ചോദ്യത്തിന് താരത്തിന്റെ മറുപടിയായിരുന്നു ഇത്. മണിക്കുട്ടന്‍ പറഞ്ഞു വാക്കുകള്‍ നിര്‍ത്തിയതും ബിഗ് ബോസ് സീസണ്‍ 3 യിലെ വിജയിയെ മോഹന്‍ ലാല്‍ പ്രഖ്യാപിക്കുകയായിരുന്നു. പ്രേഷകര്‍ക്കും മത്സരാത്ഥികള്‍ക്കും ഒരു പോലെ സന്തോഷം നല്‍കിയതായിരുന്നു ആ പ്രഖ്യാപനം.
തൊട്ടു പുറകെ സായ് വിഷ്ണുവിനെ റണ്ണറപ്പായും തെരഞ്ഞെടുത്തു. മണിക്കുട്ടനും സായ് യും സീസണ്‍ അവസാന ഘട്ടത്തില്‍ ഒപ്പത്തിനൊപ്പമായിരുന്നു. 14 പേരുമായി ആരംഭിച്ച മത്സരത്തില്‍ പലരും പുതുമുഖങ്ങളായിരുന്നു. പലരും ആരാണെന്നറിയാതിരുന്ന പ്രേഷകര്‍ സോഷ്യല്‍ മീഡിയ വഴിയാണ് മത്സരാര്‍ത്ഥികളെ മനസ്സിലാക്കിയത്. അതില്‍ ശ്രദ്ധയമായിരുന്നു സായ്. തന്റെ ഓരോ നിലപാടും താരം വ്യക്തമാക്കുകയായിരുന്നു. കഷ്ടപാടുകളോട് പൊരുതി മുന്നോട്ട് കൊണ്ടു പോയ ജീവിതം . നേടിയെടുക്കാന്‍ ഒരുപാടുണ്ടെും സ്വപ്‌നം കാണണമെന്നും പറഞ്ഞു പഠിപ്പാക്കാന്‍ സായ്ക്ക് കഴിഞ്ഞു.
അതേസമയം സീസണിലെ മറ്റു വിജയികളെയും മോഹന്‍ ലാല്‍ പ്രഖ്യാപിച്ചിരുന്നു. എനര്‍ജൈസര്‍ ഓഫ് ദി സീസണ്‍’ പുരസ്‌കാരം ഡിംപല്‍ ഭാലാണ് സ്വന്തമാക്കിയത്. ‘ഗെയ്മര്‍ ഓഫ് ദി സീസണ്‍’ പുരസ്‌കാരം അനൂപ് കൃഷ്ണനും പീസ്‌മേക്കര്‍ ഓഫ് ദി സീസണ്‍’ പുരസ്‌കാരം നോബിയുമാണ് നേടിയെടുത്തത്. മൂന്ന് സീസണുകളിലായി പ്രേഷക ശ്രദ്ധപിടിച്ചു പറ്റിയ ബിഗ് ബോസ്സ് മോഹന്‍ ലാലിന്റെ അവതരണത്തോടെ സീസണ്‍ 4 ഉം ആയി എത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.