CovidKerala NewsLatest NewsLaw,
ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പുതിയ മാറ്റം വരും; അവലോകന യോഗം നാളെ
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്നു. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം നാളെ നടക്കും
. വിദഗ്ധ സമിതിയില്‍ നിന്നും കോവിഡ് അവലോകന റിപ്പോര്‍ട്ട് ഇതിനായി മുഖ്യമന്ത്രി ആവശ്യപ്പെട്ടിടുണ്ട്. അതേസമയം സംസ്ഥാനത്ത് 20,728 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.
12.14 %. ആയിരുന്നു കോവിഡ് സ്ഥിരീകരണ നിരക്ക്. എന്നാല്‍ അവലോകന യോഗത്തിനു ശേഷം ബുധനാഴ്ച ലോക് ഡൗണ്‍ നിയന്ത്രണത്തിലെ മാറ്റങ്ങള്‍ നടപ്പില്‍ വരും.