കോടതി വിധിക്ക് ശേഷം ആദ്യമായി ശിവന്‍കുട്ടി മന്ത്രി സഭയില്‍, പ്രതിഷേധവുമായി പ്രതിപക്ഷം
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ കോടതി വിധിക്ക് ശേഷം ആദ്യമായി മന്ത്രി വി ശിവന്‍കുട്ടി സഭയിലെത്തിയപ്പോള്‍ ആഞ്ഞടിച്ച് പ്രതിപക്ഷം. ശിവന്‍കുട്ടിയുടെ രാജിയാവശ്യപ്പെട്ട് നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധം തുടരുകയാണ് പ്രതിപക്ഷം.
ചോദ്യോത്തര വേളയില്‍ മന്ത്രി മറുപടി പറയാന്‍ എഴുന്നേറ്റപ്പോള്‍ തന്നെ പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തി പ്രതിഷേധം നടത്തി. ചോദ്യോത്തരവേള തടസപ്പെടുത്തുകയും മന്ത്രിയുടെ മറുപടി പ്രസംഗവും പ്രതിപക്ഷം പലതവണ തടസപ്പെടുത്തുകയും ചെയ്തു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ നടത്തിയ സമരങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്.
140 മണ്ഡലങ്ങളിലും മന്ത്രിയുടെ രാജിക്കായി മറ്റന്നാള്‍ യുഡിഎഫ് സമരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്്. നിയമസഭക്ക് മുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും മഹിളാമോര്‍ച്ചയും ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചുകള്‍ സംഘര്‍ഷത്തിലാണ് കാലാശിച്ചത്.