CinemaCovidKerala NewsLatest NewsLaw,

വരുന്നു ‘ബിഗ് ബോസ് സീസണ്‍ 4’

ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലെ എല്ലാ സീസണുകളും മലയാളികള്‍ നെഞ്ചിലേറ്റിയിരുന്നു. 14 മത്സരാര്‍ത്ഥികളുമായി മോഹന്‍ ലാലിന്റെ അവതരണത്തിലുള്ള ബിഗ് ബോസ് സീസണ്‍ 3 ന്റെ വിജയിയായി മണിക്കുട്ടനെയും പ്രഖ്യാപിച്ചിരുന്നു.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഫിനാലേക് മുന്‍പ് മത്സരം താത്ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യവും ഉണ്ടായി. ഇതിന് മുന്‍പുള്ള ബിഗ് ബോസ് സീസണ്‍ 2 യും ഇതേ രീതിയില്‍ മാറ്റിവച്ചെങ്കിലും 2 ല്‍ വിജയിയെ പ്രഖ്യാപിക്കാനും സാധിച്ചില്ലായിരുന്നു.

അതേസമയം കോവിഡ് സാഹചര്യത്തിലും ബിഗ് ബോസിനെ സ്‌നേഹിക്കുന്ന ആരാധകരുളളതിനാല്‍ അടുത്ത സീസണ്‍ ഷോ ഉണ്ടാകും എന്നാണ് അവതാരകന്‍ മോഹന്‍ ലാല്‍ വ്യക്തമാക്കുന്നത്.

‘ആളൊഴിഞ്ഞ ബിഗ് ബോസ് വീട്. ഇനിയൊരു കാത്തിരിപ്പാണ്. ഇനിയീ വീട്ടില്‍ ഈ ചുവരുകള്‍ക്കുള്ളില്‍ സന്തോഷവും സങ്കടവും പ്രണയവും അടിപിടി, കുശുമ്പ്, കലഹം എല്ലാം വന്നു നിറയുന്നതു വരെ. അതുവരെ നമുക്ക് കാത്തിരിക്കാം. നമുക്ക് കാണാം, കാണണം.

ബിഗ് ബോസ് സീസണ്‍ 4′, എന്ന് പറഞ്ഞു കൊണ്ടായിരുന്നു മോഹന്‍ ലാല്‍ ബിഗ് ബോസ് സീസണ്‍ 3 യുടെ ഫിനാലെ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചത്. ഇതോടെ പ്രേഷകര്‍ ആക്ഷരമരായി കാത്തിരിക്കുകയാണ് ബിഗ് ബോസ് സീസണ്‍ 4 നായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button