ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. ഡല്‍ഹി പുരാനനങ്കലിലാണ് സംഭവം.
ഒന്‍പതുവയസുകാരിയെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് ശ്മശാന പൂജാരിയടക്കം നാലു പേരെ പോലീസ് അറസ്റ്റു ചെയ്തത്.
പുരാനനങ്കലിലെ ശ്മശാനത്തിനടത്ത് താമസിച്ചിരുന്ന പെണ്‍കുട്ടി വെളളം എടുക്കാനായി ശ്മശാനത്തിലേക്ക് വന്നതായിരുന്നു. അപ്പോഴാണ് പൂജാരിയും ബാക്കി മൂന്നു പേരും ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരപീഡനത്തിനിരയാക്കിയത്. ഇതിനിടയില്‍ മകളെ അന്വേഷിച്ചെത്തിയ അമ്മയോട് ശ്മശാനത്തിലെ കൂളറില്‍ നിന്നും ഷോക്കേറ്റ് മകള്‍ മരണപ്പെട്ടെന്ന് ഉടന്‍ മൃതദേഹം ദഹിപ്പിക്കണമെന്നും പൂജാരി നിര്‍ദേശിച്ചു.
എന്നാല്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ട അമ്മയ്ക്കും നാട്ടുകാര്‍ക്കും സംശയം തോന്നുകയും തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോഴാണ് പൂജാരിയും സംഘവും വലയില്‍ പെട്ടത്.