Kerala NewsLatest News

സിബിഎസ്ഇ പത്താംക്ലാസ് ഫലം ഇന്ന്

തിരുവനന്തപുരം: സിബിഎസ്ഇ പത്താംക്ലാസ് ഫലം ഇന്ന്. കൊവിഡ് പശ്ചാത്തലത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കിയിരുന്നു.
ഇതേ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വര്‍ഷം മുഴുവന്‍ എഴുതിയ പരീക്ഷയുടെ മാര്‍ക്കും ഇന്റേണല്‍ അസെസ്‌മെന്റുകളുടെ മാര്‍ക്കും അപ്‌ലോഡ് ചെയ്യാന്‍ സ്‌കൂളുകളോട് സിബിഎസ്ഇ ആവശ്യപ്പെട്ടിരുന്നു. ഈ മാര്‍ക്കിന്റെ അടിസ്ഥാനത്തിയിലായിരിക്കും അന്തിമ ഫലം പ്രസിദ്ധീകരിക്കുന്നത്.

ജൂലൈ 15 -നകം പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നുആദ്യം പറഞ്ഞിരുന്നത്. പിന്നീട് ഈ തീയതി പുതുക്കി. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in എന്നിവയില്‍ ഫലം അറിയാനാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button